മുണ്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതിക്കു പുതിയ സാരഥികൾ
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയും , വാർഷീക വും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല അദ്ധ്യക്ഷൻ അബുദൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
വാർഷിക സമ്മേളനത്തിന് ജോസ് തോമാസ് അദ്ധ്യക്ഷതവഹിച്ചു . പ്രോഗ്രാം കൺവീനർ ബിൻസൺ സി .ജെ. സ്വാഗതവും, വനിതാ വിഭാഗം പ്രസിഡണ്ട് ജോയ്സി ഷാജു നന്ദിയും പറഞ്ഞു.
2024- -26 വർഷത്തേക്ക് മുണ്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ ഭാരവാഹികളായി
( പ്രസിഡണ്ട്) ,
ടി. എൽ. ഷാജു ,
ജെറി (സെക്രട്ടറി)
ബിൻ സൺസി.ജെ. ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ഭദ്രം പദ്ധതിയിൽ അംഗമാകാത്തവരെ അംഗമാക്കാൻ തീരുമാനിച്ചു.
രോഗികൾക്കു ചികിത്സാ സഹായവും, അപകടത്തിലും, മറ്റും ഭിന്നശേഷിക്കാരായവർക്ക് സഹായ ഉപകരണങ്ങളും., അവരുടെ ഉന്നമന്നത്തിനും, ജീവിതോപാധികൾക്കുമായി പ്രത്യേക ചികിത്സ സഹായ പദ്ധതിക്ക് രൂപം കൊടുക്കുന്നതാണെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
എൻ. ആർ വിനോദ് കുമാർ (ജില്ലാ സെക്രട്ടറി ) , സി.ഡി. വർഗ്ഗീസ്, സി.എ. ജോൺസൺ, ദിവ്യ ജോബി എന്നിവർ പ്രസംഗിച്ചു.
അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ ജോണി പി.പി. വിതരണം ചെയ്തു. കലാപരിപാടികളും,
സ്നേഹ വിരുന്നും ഉണ്ടായിരുന്നു. വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി മുണ്ടൂരിലെ വ്യാപാര സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.