കുന്നംകുളം ചിറ്റഞ്ഞൂർ ഇമ്മാനുവൽ എൽപി സ്കൂളിന് സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെടുത്തു.
ഇന്ന് രാവിലെ തെർമ്മോകോൾ ബോക്സിനുള്ളിൽ സൂക്ഷിച്ച നിലയിൽ നാട്ടുകാരിൽ ചിലരാണ് സ്ഫോടക വസ്തു കണ്ടത്.
ഉടനെത്തന്നെ പോലീസിൽ വിവരമറിയിച്ചു .
ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ സ്ഫോടന ശേഷിയുള്ള വിഭാഗത്തിൽപ്പെട്ടതാണെന്നാണ് നിഗമനം.
തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളം സന്ദർശിക്കുകയാണ്. പോലീസ് വലിയ രീതിയിലുള്ള പരിശോധനകളും അന്വേഷണങ്ങളും ആണ് ഇവിടെ നടത്തിവരുന്നത്. ഇതിനിടെ ചിറ്റഞ്ഞൂരിൽ കണ്ടെത്തിയ ഈ സ്ഫോടകവസ്തു പരിഭ്രാന്തി ഉയർത്തിയിട്ടുണ്ട്..
. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള അന്വേഷണസംഘം സ്ഥലത്തെത്തി സമീപത്ത് നിന്നും കണ്ടെത്തിയ ഉഗ്രശേഷിയുള്ള വെടിക്കെട്ട് ഇനം നിര്‍വീര്യമാക്കി.
തൃശ്ശൂരില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് സ്‌ഫോടകവസ്തു നിര്‍വീര്യമാക്കിയത്. സമീപത്തുള്ള അരുവിപാടത്തേക്ക് മാറ്റി സ്‌ഫോടകവസ്തുവിന്റെ കത്തിക്കുന്ന തിരി ഊരിമാറ്റിയ ശേഷം വെടിമരുന്ന് മുഴുവനായും നീക്കം ചെയ്താണ് സ്‌ഫോടകവസ്തു നിര്‍വര്യമാക്കിയത്. ബാക്കി ഭാഗങ്ങള്‍ കത്തിച്ച് നശിപ്പിച്ചു.