കൊമ്പ് കലാകാരൻ പേരാമംഗലം വിജയനെ ആദരിച്ചു
പ്രശസ്ത കൊമ്പുകലാകാരൻ പേരാമംഗലം വിജയനെ പുരോഗമനകലാ സഹിത്യസംഘം പേരാമംഗലം യൂണിറ്റ് അദ്ദേഹത്തിൻ്റ വിട്ടിൽ ചെന്ന് ആദരിച്ചു. പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി വിജയനെ പൊന്നാട അണിയിച്ച്പരിപാടിക്ക് തുടക്കം കുറിച്ചു.
ജില്ലാ സെക്രട്ടറി
ഡോ: MN വിനയകുമർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു .ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ബ്രിജേഷ് അധ്യക്ഷ വഹിച്ചു. ജില്ലാ ട്രഷർ ഡോ:വിശ്വനാഥൻ, സംസ്ഥാന കമ്മറ്റി അംഗം ഡോ: ഷീല, ഏരിയ കമ്മറ്റി പ്രസഡൻ്റ് രഘു ഗുരുകൃപ, സെക്രട്ടറി മണികണ്ഠൻ കല്ലാറ്റ്, കൈപറമ്പ് പഞ്ചായത്ത് മെമ്പർ മിനി പുഷ്ക്കരൻ , വാദ്യകലാതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് സതീഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.പേരാമംഗലം വിജയൻ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടി MM ബാബു സ്വാഗതവും യൂണിറ്റ് അംഗം സുബാഷ് വിശ്വനാഥൻ നന്ദിയും രേഖപ്പെടുത്തി. യൂണിറ്റ് ഭാരവാഹികളായ ഗിരിജന്മരാർ, സിജിത്ത്,സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ശിഷ്യർ അവതരിപ്പിച്ച കൊമ്പുപറ്റ് ശ്രദ്ധേയമായി.