തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കുന്നംകുളത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി.
പട്ടാമ്പി റോഡിലെ ചെറുവത്തൂര്‍ മൈതാനത്ത് കൂറ്റൻ പന്തലാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ആലത്തൂര്‍, തൃശൂര്‍, പൊന്നാനി ലോക്‌സഭ മണ്ഡലങ്ങളിലെ കേന്ദ്രീകൃത പ്രചാരണ പരിപാടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി കുന്നംകുളത്ത് എത്തുന്നത്..
പ്രധാനമന്ത്രിയുടെ വരവിന്റെ മുന്നോടിയായി ഇന്നലെ ടൗണിൽ ട്രയൽ റണ്ണും നടത്തിയിരുന്നു .. ഇതിൻറെ ഭാഗമായി വൻ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറുമണി മുതൽ കുന്നംകുളം ഭാഗത്തേക്ക് അനുമതിയില്ലാത്ത ഒരു വാഹനങ്ങളും പ്രവേശിപ്പിക്കില്ല. പ്രധാനമന്ത്രിയുടെ സമ്മേളന പരിപാടിയിലേക്ക് വരുന്ന വാഹനങ്ങൾ മാത്രമായിരിക്കും നിബന്ധനകളോടെ കടത്തിവിടുക. ഗുരുവായൂർ റോഡിൽ ഗേൾസ് ഹൈസ്കൂൾ, തൃശ്ശൂർ റോഡ് ചൂണ്ടൽ, വടക്കാഞ്ചേരി റോഡ് പന്നിത്തടം, കോഴിക്കോട് റോഡ് അക്കിക്കാവ് എന്നീ സ്ഥലങ്ങൾക്കിപ്പുറം കുന്നംകുളം ഭാഗത്തേക്ക് ഒരു വാഹനങ്ങളും പോലീസ് ഇന്ന് ആറുമണി മുതൽ കടത്തിവിടുന്നില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി വന്നു പോകുന്നവരെ ഇന്ന് കുന്നംകുളം പൂർണമായും സ്തംഭിക്കും. ഉച്ചവരെ കടകളും തുറക്കാൻ സാധിക്കുകയില്ല.. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയായിരിക്കും പ്രവർത്തകർ സമ്മേളന വേദിയിലേക്ക് നടന്ന് പോകേണ്ടത്... പട്ടാമ്പി റോഡിൽ സമ്മേളനവേദി വരെ റോഡിൻറെ ഇരു ഭാഗങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കുന്നംകുളത്തിന്റെ സമീപപ്രദേശങ്ങളിലെ റോഡുകളിലും പോലീസ് കനത്ത സുരക്ഷാപരിശോധനകൾ ആരംഭിച്ചിട്ടുണ്ട്..