കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ഇടവക 102-ാം സ്ഥാപന തിരുന്നാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനക്ക് ഫാ. പ്രജോവ് വടക്കേത്തല മുഖ്യകാര്‍മ്മികത്വം വഹിച്ചു .ഫാ.സെല്‍ജോ വെളിയന്നൂര്‍ക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്കി. തുടര്‍ന്ന് നടന്ന പ്രദക്ഷിണം, കുനംമൂച്ചി സെന്റര്‍ ചുറ്റി ദേവാലയത്തില്‍ സമീപിച്ചു . തിരുന്നാള്‍ ആഘോഷത്തിന് ഇടവകവികാരി ഫാ ജെയ്സന് മാറോക്കി, കൈക്കാരന്മാരായ ജോഷി വര്‍ഗീസ്, അല്‍ഫോണ്‍സ് മുട്ടത്ത്, എം.കെ.റെജി, കെ.വി.ജോയ് കേന്ദ്രസമിതി പ്രസിഡണ്ട് എ.ജെ.ജോണ്സന് , സെക്രട്ടറി ടി.എല്‍ സാബു, ട്രഷറര്‍ എം.കെ. ഷാജന് …
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൈപ്പറമ്പ് യൂണിറ്റ് രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി യൂണിറ്റ് പ്രസിഡന്റ് കെ. എ.സുബ്രഹ്മണ്യൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീമണികണ്ഠദാസ്, സെക്രട്ടറി ഒ എം വിൻസൺ , ട്രെഷറർ കെ. പി.അനിൽകുമാർ, വനിത വിംഗ് പ്രസിഡന്റ് സോഫി തോമസ്, യൂത്ത് വിംഗ് പ്രസിഡന്റ് പി കെ കിരൺദാസ് തുടങ്ങി യൂണിറ്റ് അംഗങ്ങൾ, വനിത വിംഗ്, യൂത്ത് വിംഗ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ വേണ്ട അംഗങ്ങളുടെ സഹകരണത്തെ കുറിച്ചും, ജില്ല ബെന…
സർഗാത്മകതയും പ്രതിഭയും വേദിയിലൊരുക്കിയ വർണാഭമായ കലാദിനാഘോഷം ❗മുണ്ടൂർ:❗ നിർമൽ ജ്യോതി സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കലാദിനാഘോഷം ‘നിർമലോത്സവ്’ സമുചിതമായ രീതിയിൽ അരങ്ങേറി. സംഗീതം, നൃത്തം, അഭിനയകല തുടങ്ങി വിവിധ മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയായി നിർമലോത്സവ് മാറി. പ്രശസ്ത സംഗീതജ്ഞനും പിയാനിസ്റ്റ്, കീടാറിസ്റ്റ്, വയലിനിസ്റ്റ്, സാക്സോഫോണിസ്റ്റുമായ നസീൻ തോമസ് ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹത്തിന്റെ സാന്നിധ്യവും സംഗീതാനുഭവങ്ങളും വി…
പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം കുറുമാലി പാലത്തിൽ സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി പാലത്തിൽ ഇടിച്ച് മറയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി
മുതുവറ: അടാട്ട് മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി. മുതുവറയില്‍ സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. കൊച്ചുദേവസ്സി, കെ. എ. അനില്‍കുമാര്‍ എന്നിവര്‍ കിറ്റ് ഏറ്റുവാങ്ങി. അടാട്ട് മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വി. ഒ. ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. കെ. രമേഷ്, സൊസൈറ്റി സെക്രട്ടറി സിജോ ജോസ് , എന്നിവർ സംസാരിച്ചു. ഡയറക്ടര്‍മാരായ ചിറയ്ക്കല്‍ നന്ദകുമാര്‍, രവി ചിറ്റിലപ്പിള്ളി, സിനോയ് അടാട്ട്, അയ്യപ്…
കുന്നംകുളം ലാൻഡ് ഓഫ് ഒറിജിനൽസ് ഹിസ്റ്ററി ഫോറം പൈതൃകയാത്ര നടത്തി. ഹിസ്റ്ററി ഫോറത്തിന്റെ നേതൃത്വത്തിൽ കുന്നംകുളത്തെ ചരിത്ര-പൈതൃക സ്മാരകങ്ങൾ സന്ദർശിക്കുന്ന "വേരുകൾ തേടി" എന്ന പ്രോജെക്ടിന്റെ ഭാഗമായുള്ള "ഹെറിറ്റേജ് റൈഡ്" യാത്ര കുന്നംകുളം മുനിസിപ്പൽ ഉപാധ്യക്ഷൻ പി ജി ജയപ്രകാശ് ഫ്ലാഗ്ഓഫ് ചെയ്തു. വേദക്കാട് നടന്ന ചർച്ചയിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് സി ജിയും പങ്കെടുത്തു. കുന്നംകുളം -ദി ലാൻഡ് ഓഫ് ഒറിജിനൽസ് എന്ന ആശയപ്രചാരാണാർത്ഥം നടക്കുന്ന യാത്രയിൽ തൃശ്ശൂർ, എറണാകുളം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിൽ ന…
അമലയില്‍ ദേശീയ ലൈബ്രേറിയൻ ദിനം ആചരിച്ചു അമല മെഡിക്കല്‍ കോളേജിലെ പദ്മഭൂഷണ്‍ ഫാദര്‍ ഗബ്രിയേല്‍ സെന്‍ട്രല്‍ ലൈബ്രറി ദേശീയ ലൈബ്രേറിയൻ ദിനം ആചരിച്ചു. പുസ്തക പ്രദര്‍ശനത്തിൻ്റെ ഉൽഘാടനം എഴുത്തുകാരനും അമലയിലെ യൂറോളജിസ്റ്റുമായ ഡോ. ഹരികൃഷ്ണൻ നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ് , ചീഫ് ലൈബ്രേറിയന്‍ പ്രൊഫ. ഡോ. എ. റ്റി. ഫ്രാന്‍സിസ്, ഡോ.ഡിജോ ഡേവിസ്, സീനിയര്‍ ലൈബ്രേറിയന്‍ ലിറ്റി വി ജെ., ഗ്ലാഡിസ് ജോര്‍ജ്ജ്, ജിക്കോ കോടങ്കണ്ടത്ത്, ദീപ സി. ജി. എന്നിവര്‍ സംസാരിച്ചു .
ദേശീയപാത 544 വാണിയമ്പാറയിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വടക്കഞ്ചേരി വള്ളിയോട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച വാഹനം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് സർവ്വീസ് റോഡിൻ്റെയും പ്രധാന പാതയുടെയും ഇടയിലുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നത്... നാട്ടുകാരും വഴിയാത്രകാരും ചേർന്ന് 20 മിനിറ്റോളം നീണ്ട രക്ഷാപ്രവർത്തനത്തിൽ ഒടുവിലാണ് കാറിൻ്റെ ഇടത് വശത്ത് ഇരുന്ന യുവതിയെ രക്ഷ പ്പെടുത്തിയത്. ഹൈവേ പോലീസും ഹെവേ എമർജൻസി ടീമും ഫയർ ഫോഴ്സും എത്തിയിരുന്നു . പരിക്കും പറ്റിയവരെ 108 ആംബുലൻസിൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കേച്ചേരി ആളൂരിൽ വച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു ആരോമൽ ❗കേച്ചേരി ❗ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ അരിയന്നൂർ സ്വദേശി തൈവളപ്പിൽ ഹരീഷിന്റെ മകൻ ആരോമൽ(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെ ആളൂർ സെന്ററിലായിരുന്നു അപകടം. ആരോമലും സുഹൃത്തുക്കളും കേച്ചേരിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ആളൂർ സെന്ററിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരും അമല ആശുപത്രിയിൽ ചികി ത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മരണ പെട്ടൂ . സംസ്കാരം ഇന്നു രാവിലെ 11ന്…
കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ കുന്നംകുളം : അക്കിക്കാവ് - പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. പെരുമ്പാവൂർ മരംപള്ളി സ്വദേശിയായ ശ്രീക്കുട്ടൻ (29) ആണ് പോലീസിന്റെ പിടിയിലായത്. ജൂലൈ 30-ന് വൈകുന്നേരം 5.30-നും ജൂലൈ 31-നും രാവിലെ 8.30-നും ഇടയിലുള്ള സമയത്തായിരുന്നു അക്കിക്കാവ് പന്നിത്തടം റോഡിലെ നിർമ്മാണ സ്ഥലത്ത് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ സ്ഥലത്തെ രണ്ടാമത്തെ നിലയുടെ വാർപ്പ് കഴിഞ്ഞ് താഴെ സൂ…
അമല നഗർ : അമല മെഡിക്കല്‍ കോളേജിലെ പദ്മഭൂഷണ്‍ ഫാദര്‍ ഗബ്രിയേല്‍ സെന്‍ട്രല്‍ ലൈബ്രറി ദേശീയ ലൈബ്രേറിയൻ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പുസ്തക പ്രദര്‍ശനം എഴുത്തുകാരനും അമലയിലെ ഡോക്ടറും ആയ ഡോ. ഹരികൃഷന്‍, ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ് എന്നിവര്‍ ഡോ. അബ്ദുള്‍ കലാമിന്റെ അഗ്നിചിറകുകള്‍ എന്ന പുസ്തകം വായനയ്ക്ക് തുറന്നു വെച്ചുകൊണ്ടു നിര്‍വ്വഹിച്ചു. ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിൻ്റെ പിതാവായ ഡോ.എസ് ആർ രംഗനാഥന്റെ ജന്മ വാർഷിക ദിനമായ ആഗസ്റ്റ് 12 ആണ് ദേശീയ ലൈബ്രേറിയൻ ദിനമായി ആചരിക്കുന്നത്. ലൈബ്രറി സയൻസ് എന്ന ശാസ്ത്ര ശാഖയെ വളർത്തിയെടുക്കുന്നതി…
കേരള ആർട്ടിസാൻസ് യൂണിയൻ വേലൂർ മേഖലാ സമ്മേളനം സഖാവ് കെ എസ് ശങ്കരൻ നഗറിൽ ( ഗ്രാമക അക്കാദമി ഹാളിൽ) കേരള ആർട്ടിസാൻസ് (citu )സംസ്ഥാന സെക്രട്ടറി ടി സുധാകരൻ ഉത്ഘാടനം ചെയ്തു. കെ വി ഉഷ അധ്യക്ഷയായി. ആർട്ടി സാൻസ് ഏരിയ സെക്രട്ടറി എം ജെ ബിനോയ്, സിപിഐഎം ലോക്കൽ സെക്രട്ടറി അബിൽ ബേബി, ഏരിയ പ്രസിഡന്റ് വി കെ വാസുദേവൻ,ഏരിയ ജോയിന്റ് സെക്രട്ടറി കൃഷ്ണൻകുട്ടി സിഐടിയു പഞ്ചായത്ത് കോ -ഓർഡിനേഷൻ കൺവീനർ സുഭാഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് രതീഷ് സെക്രട്ടറി യാക്കോബ് ട്രഷറർ എം എ ബിജു എന്നിവരെ തെരഞ്ഞെടുത്തു സമ്മേളനത്തിൽ ബിജു എ…
വടക്കാഞ്ചേരി - ഓട്ടുപാറ ടൗണുകളെ ബന്ധിപ്പിക്കുന്ന സമാന്തര പുഴപ്പാലത്തിന്റെ പൈലിങ് ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ വടക്കാഞ്ചേരി - ഓട്ടുപാറ ടൗണുകളെ ബന്ധിപ്പിക്കുന്ന പുഴപ്പാലത്തിന് സമീപം പഴയ ഇരുമ്പുപാലത്തിന് പകരം വാഹന സഞ്ചാരയോഗ്യമായ ആധുനിക സമാന്തര പാലം നിർമ്മിക്കുന്നതിന് എൽഡിഎഫ് സർക്കാർ 5 കോടി 16 ലക്ഷം രൂപ അനുവദിച്ച് പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയുരുന്നു. മുൻ സർക്കാരിന്റെ അവസാന ഘട്ടത്തിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. 26.5 മീറ്റർ…
കുതിരാൻ മണ്ണിടിച്ചിൽ -നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ഒ ജെ ജെനീഷ് തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിൽ രണ്ട് ഭാഗങ്ങളിലായി കുന്നിടിഞ്ഞ് മണ്ണും കല്ലുകളും താഴേക്ക് പതിച്ചതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ഒ ജെ ജെനീഷ് പറഞ്ഞു. ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈവേ പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗ…
തലോരിൽ നിന്ന് കാർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ പുതുക്കാട് : മരമില്ലിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിച്ച കേസിൽ പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം മോതിരക്കണ്ണി കല്ലുമട വീട്ടിൽ രഞ്ജിത്ത് (37) ആണ് അറസ്റ്റിലായത്. കുറ്റിച്ചിറ മാരാംകോട് കൊളരിക്കൽ വീട്ടിൽ ജിന്റോയുടെ (35) ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറാണ് മോഷണം പോയത്. തലോർ പോത്തോട്ടപറമ്പിനടുത്തുള്ള മരമില്ലിൽ പാർക്ക് ചെയ്തിരുന്ന വാഹനം, ജൂലൈ 29-ന് രാത്രി 11.40-ഓടെയാണ് പ്രതി മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ പുതുക്കാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില…
ചൂണ്ടൽ ഡീപോൾ സ്ക്കൂളിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികളെ ആദരിച്ചു. ❗ചൂണ്ടൽ ❗ ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികളെ സമ്മാനങ്ങൾ നല്കി ആദരിച്ചു. എൽ പി ,യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും 252 വിദ്യാർത്ഥികൾ പ്രവചന മത്സരത്തിൽ പങ്കെടുത്തു ശരിയുത്തരം പ്രവചിച്ച വിജയകളിൽ നിന്നും എയ്ബൽ കുരിയാക്കോസ് (ഹൈസ്കൂൾ വിഭാഗം) അലൈന ഡാനിയേൽ (യു.പി വിഭാഗം) ഹയ ഫാത്തിമ പി.എസ് (എൽ പി.വിഭാഗം) എന്നിവരെ പ്രിൻസിപ്പാൾ ഫാ.ഹെബിക് എടപ്പിള്ളി , മാനേജർ ഫാ'സെബാസ്റ്റ്യൻ നെടിയാനി വനിതാരത്നം അവാർഡ് ജേതാവ് ടീന എഡ്വിൻ എന്നിവർ നറുക്കെടുപ്പിലൂടെ മെഗാ…
❗വെള്ളാറ്റഞ്ഞൂർ: ❗ അമല മെഡിക്കൽ കോളേജിന്റെ വെള്ളാറ്റഞ്ഞൂരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന റൂറൽ ഹെൽത്ത് സെന്ററിന് വേണ്ടി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ദേവമാതാ പ്രൊവിൻഷ്യാൾ ഫാ.ഡോ. ജോസ് നന്തിക്കര സി.എം.ഐ നിർവഹിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന രാമചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിക്കുകയും "കൂട്ടുകാരി" പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ, ആഷ്ന, ബിന്ദു, ഒല്ലൂർ സെൻറ് വിൻസൻറ് ഡി പോൾ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫി, അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ , നേഴ്സിങ് ക…
പുറനാട്ടുക്കര: തൃശൂർ മെന്റലിസം, ഹിപ്നോട്ടിസം രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് തൃശൂർ പുറനാട്ടുക്കര സ്വദേശിയായ മനീഷ് എൻ. പി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇരട്ട അംഗീകാരം നേടി. ടെലികിനസിസ് മെന്റലിസം ഇഫക്റ്റ്സ് വിഭാഗത്തിലും ഹിപ്നോട്ടിക് ആം കാറ്റലപ്സി & ഹിപ്നോട്ടിക് ഗ്ലൗവ് അനസ്തീഷ്യ (ഫ്ലെയിം ടച്ച് ഡെമോൺസ്ട്രേഷൻ) വിഭാഗത്തിലും ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഈ രണ്ട് വിഭാഗങ്ങളിലെയും പ്രകടനങ്ങൾക്കാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഔദ്യോഗിക അംഗീകാരം നൽകിയത്. ഇന്ത്യൻ ചരിത്രത്തിൽ ഹിപ്നോട്ടിസം വിഭാഗത്തിൽ ആദ്യമായാണ് ഇത്തരമൊരു അംഗീ…
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണ നവാഹത്തിന് ആരംഭമായി... തിരുവില്വാമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷ്ണർ കെ. എൻ ദീപേഷ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു... ദേവസ്വം റവന്യൂ ഇൻസ്പെക്ടർ രജനി, ദേവസ്വം ഓഫീസർ ജി. ശ്രീരാജ് എന്നിവർ സാന്നിഹിതരായി. ആചാര്യൻ ബ്രഹ്മശ്രീ.കാനപ്രം ഈശ്വരൻ നമ്പൂതിരിയാണ് , ജൂലായ് 30 തുടങ്ങി ആഗസ്റ്റ് 8 വരെയാണ് നവാഹം. ആഗസ്റ്റ് 1 (കർക്കിടകം 16) നാണ് പ്രസിദ്ധമായ നെല്ലുവായ് ഔഷധ സേവ. അന്നേ ദിവസം രാവിലെ അഷ്ടവൈദ്യൻ കൂട്ടഞ്ചേരി മൂസ്സിന്റെ ഇല്ലത്ത് നിന്ന്കൊണ്ടുവരുന്ന ഔഷധം മുക്കൂടി രൂപേണേ ഭക്തർ…
പന്നിത്തടം : അക്കിക്കാവ്-കേച്ചേരി ബൈപ്പാസ് റോഡിൽ പന്നിത്തടത്ത് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസും ഇന്നോവ കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും, രോഗിയുടെ കൂട്ടിരിപ്പുകാർക്കും, കാറിലെ യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നോവ കാർ ആംബുലൻസിൽ ഇടിച്ചതിനു ശേഷം പിന്നാലെ വന്ന മറ്റൊരു കാറിലും കൂട്ടിയിടിച്ചു. മൂന്നു വാഹനങ്ങളുടെയും മുൻവശം തകർന്നിട്ടുണ്ട്. പൊന്നാനിയിൽ നിന്ന് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഇന്നോവ കാറ…
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ കേന്ദ്രസർക്കാർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ പന്തം കൊളുത്തി നൈറ്റ് മാർച്ച് നടത്തി. വെളപ്പായ റോഡ് സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധം മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് സെക്രട്ടറി കെ എസ് ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജിത്തു അടാട്ട് അധ്യക്ഷനായി. ബ്ലോക്ക് ട്രഷറർ…
എയ്ഡഡ് സ്കൂൾ നിയമനം സർക്കാർ നയത്തിനെതിരെ ആറ്റത്ര സീനിയർ സി. എൽ. സി. പ്രതിഷേധിച്ചു. ആറ്റത്ര : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ വഴി നിയമനം നടത്തണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും കേരള സർവ്വകലാശാലയിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങൾ പി എസ് സി ക്കു വിടുന്നത് പഠിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതും അപലപനീയവും ഭരണഘടനാ വിരുദ്ധമാണെന്ന് ആറ്റത്ര സീനിയർ സി എൽ സി ചൂണ്ടിക്കാട്ടി. കേരളത്തിൻ്റ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ എയ്ഡഡ് മേഖലയെ അവഗണിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം മ…
അമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി ത്രിശ്ശൂരിലെ 30 വയസ്സുകാരിയായ യുവതി, കഴുത്തിലെ സ്പൈനൽ കോർഡിനെ ചുറ്റിപ്പറ്റിയ സംരക്ഷണ പാളികളിൽ രക്തസ്രാവം (spontaneous cervical spinal subdural hematoma) ഉണ്ടായതിനെ തുടർന്ന്, കൈകാലുകളിലും വേഗത്തിൽ ശക്തി നഷ്ടപ്പെടുകയായിരുന്നു. അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി, അവരെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി.എം.ആർ.ഐ. പരിശോധനയിൽ, C3 മുതൽ C5 വരെ സ്പൈനൽ കോർഡിൽ രക്തസ്രാ വം ഉണ്ടെന്ന് കണ്ടെത്തി. സാധാരണ spinal epidural hematoma (സ്പൈ…
പേരാമംഗലം: ബൈക്ക് മോഷണക്കേസിൽ നാലു പേർ പിടിയിൽ. കുറ്റിപ്പുറം സ്വദേശികളായ കുന്നത്തുവളപ്പിൽ നിതിൻ ദാസ് (21), ചോലക്കൽ വീട്ടിൽ സി.കെ വിഷ്ണു (21),തവനൂർ സ്വദേശി കറുപ്പംവീട്ടിൽ റിജിൻ ദാസ് (22), മലപ്പുറം സ്വദേശി മുഹമ്മദ് ഷമീർ (26) എന്നിവരെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അമലയിൽ വെച്ച് മലപ്പുറം സ്വദേശിയുടെ ആഡംബര ബൈക്ക് ഹാൻഡിൽ തകർത്ത് മോഷ്ടിച്ച കേസ്സിലാണ് ഇവർ പിടിയിലായത്. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് യുവതിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ ❗വിയ്യൂർ:❗ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പുല്ലഴി ഒളരിക്കര സ്വദേശിയായ പുതുശ്ശേരി വീട്ടിൽ പി.എസ് സുബിൻ (38) എന്നയാളെയാണ് വിയ്യൂർ പോലീസ് ബാംഗ്ളൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റ് മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർമി ഉദ്യോഗസ്ഥനായ പ്രതി യുവതിയെ ഫോൺമുഖേന പരിചയപ്പെട്ട് തനിക്ക് ക്ഷേത്രമുണ്ടെന്നും പൂജയിലൂടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിതരമെന്ന…
ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ❗മുണ്ടൂർ:❗ മുണ്ടൂർ പെനിങ്ങന്നൂർ സ്വദേശി പൊറ്റെക്കാട്ടു വളപ്പിൽ നാരായണന്റെ ഭാര്യ ഭാരതിക്ക് (60) ആണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ മുണ്ടൂർ പമ്പ് സ്റ്റോപ്പിലായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഭാരതി ബസ്സിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും പിൻചക്രം കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ അമല ആശുപത്രിയിൽ പ്രവേശിപ്…
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കുന്നംകുളത്ത് എത്തിയ മന്ത്രി സി. പി. ജോണിന് കുന്നംകുളത്ത് വിവിധ ഇടങ്ങളിൽ ഇന്ന് സ്വീകരണം നൽകി. ചുമതലയേറ്റ ഉടനെ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തിരക്കുകളാൽ കുന്നംകുളം യാത്ര നീളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആർത്താറ്റ് മാർത്തോമാ പളളി സെമിത്തേരിയിൽ അപ്പന്റെയും അമ്മയുടെയും കല്ലറയിൽ പ്രാർത്ഥിച്ചു കൊണ്ടാണ് കുന്നംകുളത്തെ വിവിധ പരിപാടികൾക്ക് തുടക്കമിട്ടത്. പിന്നീട് മലങ്കര ഓർത്തഡോക്സ് സഭയുടെ ആർത്താറ്റ് അരമനയിൽ എത്തി.പരിശുദ്ധ കാത്തോലിക്കാ ബാവ ഉൾപ്പെടെയുള്ളവർ ഇവിടെ ഉണ്ടായിരുന്ന…
സ്വപ്നങ്ങൾക്ക് ചുവപ്പും മഞ്ഞയും നിറം… ( വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ഫോട്ടോയിൽ രണ്ടു പ്രാവശ്യം ക്ലിക്ക് ചെയ്താൽ മതി )👇 ലോകജേതാക്കൾ സ്പെയിൻ 1-0 ന്യൂയോർക്ക്: സ്പെയിൻ പൂട്ടിയിട്ട ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാനാകാതെ ലോക ച്യാംപ്യൻമാർ കിരീട സ്വപ്നത്തിന് മുന്നിൽ ചിതറി വീണു. സ്പെയിനിന്റെ സുവർണ്ണ തലമുറയുടെ പന്തടക്കത്തിനും ആക്രമണ വീര്യത്തിനും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ലോക ചാംപ്യൻമാർ രണ്ടാം സ്ഥാനവുമായി മടങ്ങി. ഫെറാൻ ടോറസാണ് അർജന്റീനയുടെ സ്വപ്നങ്ങളെ തച്ചുടച്ച് സ്പെയിനിനായി ഗോൾ നേടിയത്. ലോക കപ്പ് കിരീടം ഒരിക്കൽ കൂടി ചൂടാനുള്ള സ്പെയിനിന്റെ പതിനാറ്…
അവണൂർ: ചീരമംഗലം ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ രാത്രി 11നായിരുന്നു അത്താണി എലൈറ്റ് ബ്രെഡ് കമ്പനിയിലെ തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്. അതേസമയം, കാട്ടുപൂച്ചയാവാനാണ് സാദ്ധ്യതയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്, കുന്നംകുളം നഗരസഭ പരിധിയിൽ വരുന്ന വാർത്തകളും ചരമങ്ങളും പരസ്യങ്ങളും Live നാട്ടുവാർത്ത News ഓൺലൈൻ വാർത്ത ഗ്രൂപ്പിലും ദീപിക/ രാഷ്ട്രദീപിക/ കേരളകൗമുദി പത്രങ്ങളിൽ നൽകുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 👇 📱 9349748665 9567057562