കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവക 102-ാം സ്ഥാപന തിരുന്നാള്‍ ആഘോഷിച്ചു.

 കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവക 102-ാം സ്ഥാപന തിരുന്നാള്‍ ആഘോഷിച്ചു.

  ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനക്ക് ഫാ. പ്രജോവ് വടക്കേത്തല മുഖ്യകാര്‍മ്മികത്വം വഹിച്ചു .ഫാ.സെല്‍ജോ വെളിയന്നൂര്‍ക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന പ്രദക്ഷിണം, കുനംമൂച്ചി സെന്റര്‍ ചുറ്റി ദേവാലയത്തില്‍ സമീപിച്ചു . 



 തിരുന്നാള്‍ ആഘോഷത്തിന് ഇടവകവികാരി ഫാ ജെയ്‌സന്‍ മാറോക്കി,  കൈക്കാരന്മാരായ ജോഷി വര്‍ഗീസ്, അല്‍ഫോണ്‍സ് മുട്ടത്ത്, എം.കെ.റെജി, കെ.വി.ജോയ് കേന്ദ്രസമിതി പ്രസിഡണ്ട് എ.ജെ.ജോണ്‍സന്‍ , സെക്രട്ടറി ടി.എല്‍ സാബു, ട്രഷറര്‍ എം.കെ. ഷാജന്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.