അവണൂർ: ചീരമംഗലം ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ രാത്രി 11നായിരുന്നു അത്താണി എലൈറ്റ് ബ്രെഡ് കമ്പനിയിലെ തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്. അതേസമയം, കാട്ടുപൂച്ചയാവാനാണ് സാദ്ധ്യതയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

