കേച്ചേരി ആളൂരിൽ വച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു
ആരോമൽ
❗കേച്ചേരി ❗
ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ അരിയന്നൂർ സ്വദേശി തൈവളപ്പിൽ ഹരീഷിന്റെ മകൻ ആരോമൽ(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെ ആളൂർ സെന്ററിലായിരുന്നു അപകടം.
ആരോമലും സുഹൃത്തുക്കളും കേച്ചേരിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ആളൂർ സെന്ററിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരും അമല ആശുപത്രിയിൽ ചികി ത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മരണ പെട്ടൂ . സംസ്കാരം ഇന്നു രാവിലെ 11ന് അരിയന്നൂരിലെ തറവാട്ട് വളപ്പിൽ. മാതാവ്: അരിയന്നൂർ വനിതാ സഹകര ണ സംഘം സെക്രട്ടറി ബിജിയാണ്. സഹോദരൻ: ആദിത്യൻ.
