ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ പന്തം കൊളുത്തി നൈറ്റ് മാർച്ച് നടത്തി.

   നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ കേന്ദ്രസർക്കാർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ പന്തം കൊളുത്തി നൈറ്റ് മാർച്ച് നടത്തി. വെളപ്പായ റോഡ് സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധം മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. 


തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് സെക്രട്ടറി കെ എസ് ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജിത്തു അടാട്ട് അധ്യക്ഷനായി. ബ്ലോക്ക് ട്രഷറർ ജിഷ്ണു സത്യൻ, എസ്എഫ്ഐ പുഴയ്ക്കൽ ഏരിയ സെക്രട്ടറി പി സി മേധജ് ,



ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നീതു കണ്ണൻ എന്നിവർ സംസാരിച്ചു.