ദേശീയപാത 544 വാണിയമ്പാറയിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
വടക്കഞ്ചേരി വള്ളിയോട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച വാഹനം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് സർവ്വീസ് റോഡിൻ്റെയും പ്രധാന പാതയുടെയും ഇടയിലുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നത്... നാട്ടുകാരും വഴിയാത്രകാരും ചേർന്ന് 20 മിനിറ്റോളം നീണ്ട രക്ഷാപ്രവർത്തനത്തിൽ ഒടുവിലാണ് കാറിൻ്റെ ഇടത് വശത്ത് ഇരുന്ന യുവതിയെ രക്ഷ പ്പെടുത്തിയത്. ഹൈവേ പോലീസും ഹെവേ എമർജൻസി ടീമും ഫയർ ഫോഴ്‌സും എത്തിയിരുന്നു . പരിക്കും പറ്റിയവരെ 108 ആംബുലൻസിൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
