ബൈക്ക് മോഷണക്കേസിൽ നാലു പേർ പിടിയിൽ

 പേരാമംഗലം: ബൈക്ക് മോഷണക്കേസിൽ നാലു പേർ പിടിയിൽ. 

കുറ്റിപ്പുറം സ്വദേശികളായ കുന്നത്തുവളപ്പിൽ നിതിൻ ദാസ് (21), ചോലക്കൽ വീട്ടിൽ സി.കെ വിഷ്ണു (21),തവനൂർ സ്വദേശി കറുപ്പംവീട്ടിൽ റിജിൻ ദാസ് (22), മലപ്പുറം സ്വദേശി മുഹമ്മദ് ഷമീർ (26) എന്നിവരെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

അമലയിൽ വെച്ച് മലപ്പുറം സ്വദേശിയുടെ ആഡംബര ബൈക്ക് ഹാൻഡിൽ തകർത്ത് മോഷ്ടിച്ച കേസ്സിലാണ് ഇവർ പിടിയിലായത്. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.