നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണ നവാഹത്തിന് ആരംഭമായി...
തിരുവില്വാമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷ്ണർ കെ. എൻ ദീപേഷ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു... ദേവസ്വം റവന്യൂ ഇൻസ്പെക്ടർ രജനി, ദേവസ്വം ഓഫീസർ ജി. ശ്രീരാജ് എന്നിവർ സാന്നിഹിതരായി.
ആചാര്യൻ ബ്രഹ്മശ്രീ.കാനപ്രം ഈശ്വരൻ നമ്പൂതിരിയാണ്, ജൂലായ് 30 തുടങ്ങി ആഗസ്റ്റ് 8 വരെയാണ് നവാഹം.
ആഗസ്റ്റ് 1 (കർക്കിടകം 16) നാണ് പ്രസിദ്ധമായ നെല്ലുവായ് ഔഷധ സേവ. അന്നേ ദിവസം രാവിലെ അഷ്ടവൈദ്യൻ കൂട്ടഞ്ചേരി മൂസ്സിന്റെ ഇല്ലത്ത് നിന്ന്കൊണ്ടുവരുന്ന ഔഷധം മുക്കൂടി രൂപേണേ ഭക്തർക്ക് വിതരണംചെയ്യും തുടർന്ന് ആനയൂട്ട് നടക്കും 17ഓളം ആനകൾ ഊട്ടിനുഎത്തും . വൈകീട്ട് ദീപാരാധനക്ക് ശേഷം ഗംഭീര പഞ്ചാവാദ്യം നടക്കും. .
🔻🔻🔻🔻🔻🔻
