എയ്ഡഡ് സ്കൂൾ നിയമനം സർക്കാർ നയത്തിനെതിരെ ആറ്റത്ര സീനിയർ സി. എൽ. സി. പ്രതിഷേധിച്ചു.

 എയ്ഡഡ് സ്കൂൾ നിയമനം സർക്കാർ നയത്തിനെതിരെ ആറ്റത്ര സീനിയർ സി. എൽ. സി. പ്രതിഷേധിച്ചു.



ആറ്റത്ര : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ വഴി നിയമനം നടത്തണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും കേരള സർവ്വകലാശാലയിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങൾ പി എസ് സി ക്കു വിടുന്നത് പഠിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതും അപലപനീയവും ഭരണഘടനാ വിരുദ്ധമാണെന്ന് ആറ്റത്ര സീനിയർ സി എൽ സി ചൂണ്ടിക്കാട്ടി.

   കേരളത്തിൻ്റ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ എയ്ഡഡ് മേഖലയെ അവഗണിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രമോട്ടർ ഫാ. ജോമോൻ മുരിങ്ങാത്തേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ജെയ്സൻ. ഏ.ജെ, പ്രസിഡൻ്റ് അലക്സ്. സി.വി, കോഡിനേറ്റർ സജി . ഏ. ജെ എന്നിവർ പ്രസംഗിച്ചു.

🔻🔻🔻🔻🔻🔻🔻🔻