കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൈപ്പറമ്പ് യൂണിറ്റ് രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി
യൂണിറ്റ് പ്രസിഡന്റ് കെ. എ.സുബ്രഹ്മണ്യൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീമണികണ്ഠദാസ്, സെക്രട്ടറി ഒ എം വിൻസൺ , ട്രെഷറർ കെ. പി.അനിൽകുമാർ, വനിത വിംഗ് പ്രസിഡന്റ് സോഫി തോമസ്, യൂത്ത് വിംഗ് പ്രസിഡന്റ് പി കെ കിരൺദാസ് തുടങ്ങി യൂണിറ്റ് അംഗങ്ങൾ, വനിത വിംഗ്, യൂത്ത് വിംഗ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന യോഗത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ വേണ്ട അംഗങ്ങളുടെ സഹകരണത്തെ കുറിച്ചും, ജില്ല ബെനോവലന്റ് സൊസൈറ്റി മുഖേനയുള്ള മരണാനന്തര സഹായം, ചികിത്സ സഹായം, മക്കളുടെ വിവാഹത്തിനുള്ള ധന സഹായം എന്നിവയെ കുറിച്ചും ചർച്ച നടന്നു.
തുടർന്ന് സൗഭാഗ്യ -4 ൽ ഗോൾഡ് കോയിൻ ലഭിച്ച സി സി ജോസഫിന് സമ്മാനം കൈമാറി . മധുര പലഹാര വിതരണത്തിന് ശേഷം യോഗം അവസാനിച്ചു.
🔻🔻🔻🔻🔻🔻🔻🔻


