പന്നിത്തടം :
അക്കിക്കാവ്-കേച്ചേരി ബൈപ്പാസ് റോഡിൽ പന്നിത്തടത്ത് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസും ഇന്നോവ കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും, രോഗിയുടെ കൂട്ടിരിപ്പുകാർക്കും, കാറിലെ യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നോവ കാർ ആംബുലൻസിൽ ഇടിച്ചതിനു ശേഷം പിന്നാലെ വന്ന മറ്റൊരു കാറിലും കൂട്ടിയിടിച്ചു. മൂന്നു വാഹനങ്ങളുടെയും മുൻവശം തകർന്നിട്ടുണ്ട്. പൊന്നാനിയിൽ നിന്ന് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
