അടാട്ട് മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി

  മുതുവറ:

   അടാട്ട് മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി. മുതുവറയില്‍ സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര ഉദ്ഘാടനം ചെയ്തു.


 കൊച്ചുദേവസ്സി, കെ. എ. അനില്‍കുമാര്‍ എന്നിവര്‍ കിറ്റ് ഏറ്റുവാങ്ങി. അടാട്ട് മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വി. ഒ. ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. കെ. രമേഷ്, സൊസൈറ്റി സെക്രട്ടറി സിജോ ജോസ് , എന്നിവർ സംസാരിച്ചു. ഡയറക്ടര്‍മാരായ ചിറയ്ക്കല്‍ നന്ദകുമാര്‍, രവി ചിറ്റിലപ്പിള്ളി, സിനോയ് അടാട്ട്, അയ്യപ്പന്‍ പി. ടി., ജലജ അനന്തനാരായണന്‍, അജിത ശിവദാസന്‍, ലക്ഷിക്കുട്ടി, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി. ജെ. സണ്ണി, വൈസ് പ്രസിഡന്റ് അജിത കൃഷ്ണന്‍, പുഴയ്ക്കല്‍ മില്‍ക്ക് സൗസൈറ്റി പ്രസിഡന്റ് സുകുമാരന്‍, മുതുവറ മഹാദേവക്ഷേത്രം പ്രസിഡന്റ് ജയപാലന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാര്‍, മെമ്പര്‍മാര്‍, സൊസൈറ്റി മുന്‍ പ്രസിഡന്റുമാരായ പി. കെ. നാണു മാസ്റ്റര്‍, അഡ്വ. സി. ആര്‍. ജെയ്‌സണ്‍, എന്നിവരും സഹകാരികളും സൊസൈറ്റി ജീവനക്കാരും, നാട്ടുകാരും സന്നിഹിതരായിരുന്നു. 

5000 രൂപ, 2000 രൂപ എന്നീ നിരക്കിലുള്ള കിറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണക്കിറ്റുകളുമാണ് അടാട്ട് മള്‍ട്ടിപര്‍പ്പസ് സഹകരണസംഘം വഴി വിതരണം ചെയ്യുന്നതെന്ന് സംഘം പ്രസിഡന്റ് വി. ഒ. ചുമ്മാര്‍ പറഞ്ഞു. 5000 രൂപയുടെ ഓണക്കിറ്റില്‍ 45 ഇനം പലവ്യഞ്ജനങ്ങളും സ്റ്റേഷണറി സാധനങ്ങളുമാണ് ഉള്ളത്. പത്ത് മാസം 500 രൂപവീതം അടച്ച് ഓണക്കാലത്ത് ആവശ്യമുള്ള വിവിധ സാധനങ്ങളുള്‍പ്പെടുത്തിയാണ് 5000 രൂപയുടെ ഓണക്കിറ്റ് നല്കുന്നത്. 26 കിലോഗ്രാം അരി, വെളിച്ചെണ്ണ, ഓണവിഭവങ്ങളായ ഉപ്പേരികള്‍ എന്നിവയെല്ലാമടങ്ങിയതാണ് ഓണക്കിറ്റ്. കൂടാതെ 5000 രൂപയുടെ കിറ്റിനൊപ്പം ഒരു ഓണസമ്മാനംകൂടി നല്കുന്നുണ്ട്. 2000 രൂപയുടെ കിറ്റില്‍ 10 കിലോഗ്രാം അരി മുതല്‍ 26 ഇനങ്ങളാണ് അടങ്ങിയിരിക്കുന്നത്. 2000 രൂപയുടെ കിറ്റ് ആവശ്യമുള്ളവര്‍ക്ക് 2026 ആഗസ്റ്റ് 18 വരെ ബുക്ക് ചെയ്യാവുന്നതാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ കിറ്റ് റേഷന്‍കാര്‍ഡ് ഒന്നിന് ഒരു കിറ്റ് എന്ന നിലയിലാണ് ലഭിക്കുക. 1000 രൂപയോളം വില വരും. 

കൂടാതെ മിതമായ വിലയില്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുതുവറയില്‍ സംഘം കെട്ടടത്തില്‍ നീതി സ്‌റ്റോറും പ്രവർത്തിക്കുന്നുണ്ട്.