തലോരിൽ നിന്ന് കാർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ
പുതുക്കാട് : മരമില്ലിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിച്ച കേസിൽ പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം മോതിരക്കണ്ണി കല്ലുമട വീട്ടിൽ രഞ്ജിത്ത് (37) ആണ് അറസ്റ്റിലായത്.
കുറ്റിച്ചിറ മാരാംകോട് കൊളരിക്കൽ വീട്ടിൽ ജിന്റോയുടെ (35) ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറാണ് മോഷണം പോയത്. തലോർ പോത്തോട്ടപറമ്പിനടുത്തുള്ള മരമില്ലിൽ പാർക്ക് ചെയ്തിരുന്ന വാഹനം, ജൂലൈ 29-ന് രാത്രി 11.40-ഓടെയാണ് പ്രതി മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ പുതുക്കാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ സി എം മഹേഷ് ഉം സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
🔻🔻🔻🔻🔻🔻🔻🔻
