ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.

   ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.

  ❗മുണ്ടൂർ:❗ 



 മുണ്ടൂർ പെനിങ്ങന്നൂർ സ്വദേശി പൊറ്റെക്കാട്ടു വളപ്പിൽ നാരായണന്റെ ഭാര്യ ഭാരതിക്ക് (60) ആണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ മുണ്ടൂർ പമ്പ് സ്റ്റോപ്പിലായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഭാരതി ബസ്സിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും പിൻചക്രം കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പേരാമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.