സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കുന്നംകുളത്ത് എത്തിയ മന്ത്രി സി. പി. ജോണിന് കുന്നംകുളത്ത് വിവിധ ഇടങ്ങളിൽ ഇന്ന് സ്വീകരണം നൽകി.
ചുമതലയേറ്റ ഉടനെ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തിരക്കുകളാൽ കുന്നംകുളം യാത്ര നീളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആർത്താറ്റ് മാർത്തോമാ പളളി സെമിത്തേരിയിൽ അപ്പന്റെയും അമ്മയുടെയും കല്ലറയിൽ പ്രാർത്ഥിച്ചു കൊണ്ടാണ് കുന്നംകുളത്തെ വിവിധ പരിപാടികൾക്ക് തുടക്കമിട്ടത്. പിന്നീട് മലങ്കര ഓർത്തഡോക്സ് സഭയുടെ ആർത്താറ്റ് അരമനയിൽ എത്തി.പരിശുദ്ധ കാത്തോലിക്കാ ബാവ ഉൾപ്പെടെയുള്ളവർ ഇവിടെ ഉണ്ടായിരുന്നു. തുടർന്ന് കുന്നംകുളം ട്രോപ്പിക്കൽ ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പരിപാടിയിലും പങ്കെടുത്തു. അതിനുശേഷം കുന്നംകുളം പോപ്പുലർ ക്ലബ്ബിന്റെ ജില്ല ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് മലങ്കര സഭയുടെ അയ്യംപറമ്പ് ബഥേൽ കുന്നിൽ പാവപ്പെട്ടവർക്ക് പണിതു നൽകിയ എട്ടു വീടുകളുടെ സമർപ്പണ കർമ്മ ചടങ്ങിലും പങ്കെടുത്ത ശേഷം അദ്ദേഹം കുന്നംകുളം നഗരസഭയിൽ എത്തി.
നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു.
കുന്നംകുളത്തിന്റെ യാത്രാക്ലേശങ്ങൾക്കും ഗതാഗത വികസനത്തിനും ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചടങ്ങിൽ വെച്ച് ചെയർപേഴ്സൺ മന്ത്രിക്കു നിവേദനം സമർപ്പിച്ചു. മൂന്ന് ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരുന്നത് ..
മുഴുവൻ KSRTC ബസുകളും സ്റ്റാൻഡിൽ കയറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഒരു സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
• ആർ.ടി.ഒ ഓഫീസ്: കുന്നംകുളത്തുകാരുടെ ചിരകാല സ്വപ്നമായിരുന്ന താലൂക്ക് യാഥാർത്ഥ്യമായ സാഹചര്യത്തിൽ, താലൂക്ക് തലത്തിൽ കുന്നംകുളത്ത് ഒരു പുതിയ ആർ.ടി.ഒ (RTO) ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ടായി..
കുന്നംകുളത്ത് പുതിയ ആർ.ടി.ഒ ഓഫീസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് വകുപ്പുതല നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.. കുന്നംകുളത്ത് നിന്ന് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിലും അനുഭാവപൂർണ്ണമായ മറുപടി നൽകിയിട്ടുണ്ട്.
വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ ഗ്രൂപ്പ് ഐക്കണിൽ രണ്ടു പ്രാവശ്യം ക്ലിക്ക് ചെയ്യുക
👇

