തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനത്തിന് മുൻ ഗണന നൽകി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേനക്ക് ഇലക്ട്രിക് വാഹനം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 3.30ലക്ഷം രൂപ ചിലവിൽ തോളൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് ഓട്ടോ ഇലക്ട്രിക് വാഹനം നൽകുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറിക്ക് താക്കോൽ കൈമാറി നിർവ്വഹിച്ചു. തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലില്ലി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ മാരായ ഷീന വിൽസൻ,സരസമ്മ സുബ്രഹ്മണ്യൻ,പഞ്ചായത്ത് മെമ…
അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ (ഏറ്റുമാനൂർ ) തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ റിട്ടേണിംഗ് ഓഫീസറായ അഡ്വ. ചെറിയാൻ ചാക്കോയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയാണ് അഡ്വ. ജയ്സൺ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. 1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ പ്രവർത്തിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. പിന്നീട് മാന്നാനം കെ.ഇ.കോളേജിൽ യൂണി…
മികച്ച പഞ്ചായത്തിനെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു മുതുവറ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023 - 2024 സാമ്പത്തിക വർഷത്തിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഗ്രാമ പഞ്ചായത്തുകളെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. മികച്ച പദ്ധതി പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തായി അടാട്ട്, മുളങ്കുന്നതുകാവ് പഞ്ചായത്തുകൾ ഒന്നാം സ്ഥാനതിന് തെരഞ്ഞെടുത്തു, രണ്ടാം സ്ഥാനമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തും തെരഞ്ഞെടുക്കപെട്ടു. കൂടാതെ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച വാർഡിനുള്ള അംഗീകാരം മുളങ്കുന്നതുകാവ് ഗ്രാമ…
ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഇന്നലെ രാത്രിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ്ബാബു - ജിഷ ദമ്പതികളുടെ മകൾ അമയയെ യാണ് വിട്ട് കിണറ്റിൽ മരിച്ച് കിടക്കുന്ന രീതിയിൽ കണ്ടെത്തിയത് . ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് കുട്ടി കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടെതെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക…
100 ന്റെ നിറവിൽ പുളിമൂട്ടിൽ സിൽക്സ് ... https://www.facebook.com/share/v/rn8VEK7hwH46bAed/?mibextid=oFDknk 1924 മുതൽ 100 വർഷത്തെ പട്ടിന്റെ പരമ്പര്യവുമായി പുളിമൂട്ടിൽ സിൽക്സ് കേരളത്തിലുടനീളം 6 ബ്രാഞ്ചുകളുമായി മലയാളികളുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറച്ചാർത്തേക്കി മുന്നേറുന്നു. ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.. www.pulimoottilonline.com Customer Care: 9048434488 നാട്ടുവാർത്ത News
മുണ്ടൂർ : മുണ്ടൂര്‍ ജോണ്‍ പോള്‍ നഗറിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ 25-ാമത് ഊട്ടു തിരുനാളും വികാരി ഫാ.ബാബു അപ്പാടനച്ചന്റെ പൗരോഹിത്യ രജത ജൂബിലിയും സമുചിതമായി ആഘോഷിച്ചു. കപ്പേള പരിസരത്ത് ഒരുക്കിയ അലങ്കാര പന്തലില്‍ ജൂബിലേറിയനേയും മറ്റ്പുരോഹിതരേയും വിശിഷ്ട വ്യക്തികളേയും സ്വീകരിച്ചാനയിച്ചു. രജത ജൂബിലിയെ അനുസ്മരിച്ചു കൊണ്ട് 25 മാലാഖമാരും 25 ക്രിസ്തീയ പരമ്പരാഗത വേഷധാരികളായവരും ഉണ്ണിയേശുവിനെ കൈളിലേന്തിയ വിശുദ്ധ അന്താണീസും പ്രദക്ഷിണത്തില്‍ അണിനിരന്നു. മുത്തു കുടകളും ബാന്റ് വാദ്യവും പോപ്പ് പോള്‍ മേഴ്സി ഹോമിലെ അന്തേവാസികളുടെ ശിങ്കാരിമേളവും…
*[🔴FLASH NEWS🔴]* പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാഹനം അപകടത്തിൽപ്പെട്ടു കാസർകോട് നിന്ന് കാഞ്ഞങ്ങാട് പോകുന്നവഴിയായിരുന്നു അപകടം. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം. അപകടത്തിൽ വി ഡി സതീശന് നിസ്സാര പരിക്കേറ്റു. തുടർന്ന് മറ്റൊരു വാഹനത്തിൽ പ്രതിപക്ഷനേതാവ് യാത്ര തുടർന്നു.
പോന്നോര് ആയിരംകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ശനിയാഴ്ച രാവിലെ വിശേഷാല്‍ പൂജകളും എഴുന്നള്ളിപ്പ്, പാണ്ടിമേളം, തുടര്‍ന്ന് അന്നദാനവും ഉണ്ടായിരുന്നു.
ജോലി ഒഴിവുകൾ കുറുമ്പൂർ ഫിൻകോർപിന്റെ ഓഫീസുകളിലേക്ക് താഴെപ്പറയുന്ന തസ്തികകളിൽ ജോലിക്ക് ആളെ ആവശ്യമുണ്ട് ✅ Accountant (Gold loan experience) ✅ True Caller 🇰🇺🇷🇺🇲🇧🇴🇴🇷 FINCORP without you we are nothing Pookunnam, Thrissur 📱☎️ 7736084848
ആഫ്രിക്കൻ പന്നിപ്പനി എന്ന രോഗം പന്നികളിൽ നിന്ന് പന്നികളിലേക്കല്ലാതെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ലെന്ന് ആരോഗ്യ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി എന്ന രോഗം പന്നികളിൽ നിന്ന് പന്നികളിലേക്കല്ലാതെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ലെന്നു മാത്രമല്ല ഈ പനി ബാധിച്ച പന്നിയുടെ മാംസം പാകം ചെയ്ത് ഭക്ഷിക്കുന്നതുകൊണ്ട് യാതൊരുവിധ പ്രശ്നങ്ങളും മനുഷ്യർക്ക് ഉണ്ടാകുകയുമില്ല എന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വളരെ വ്യക്തമാക്കിയിട്ടുള്ളതുമാണെന്നിരിക്കെ ചിലമാധ്യമ സുഹൃത്തുക്കൾ വസ്തുതകൾ മനസ്സിലാക്കാതെ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്…
മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ് ) ധർണ സംഘടിപ്പിച്ചു. മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ഉദ്ഘാടനം നിർവഹിച്ച മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ് ) രജിസ്റ്റാർ ഓഫീസിന്റെ മുമ്പിൽ ധർണ നടത്തി. ധർണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി ജോഫി നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രാഘവൻ മുളങ്ങാടൻ,ജില്ലാ ജനറൽ സെക്രട്ടറി പ്രീജു ആന്റണി, സി. ഡി ഔസേപ്പ്, എം. എസ് ഗംഗാധരൻ എന്നിവർ പ്രസ…
മുക്കാട്ടുകര: ജാർഖണ്ഡ് സംസ്ഥാനത്തിലെ റാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന ദി വൈ.ബി.എൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പി എച്ച് ഡി നേടിയ ഫാ. വിബിൻ വർഗ്ഗീസ് . മുക്കാട്ടുകര ചിറയത്ത് മഞ്ഞില തറവാട്ടിലെ പരേതനായ സി.ഒ. വർഗ്ഗീസിൻ്റെയും, ബേബി വർഗ്ഗീസിൻ്റെയും മകനാണ്. ജാർഖണ്ഡ് ഗോഡ്ഡയിലെ സെൻ്റ് തോമസ് ഐസിഎസ്ഇ സ്കൂൾ പ്രിൻസിപ്പാളായി വർക്ക് ചെയ്യുന്നു .
പുന്നയൂർ : പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ച വ്യക്തിക്കെതിരെ 20,000 രൂപ പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലത്ത് കത്തിച്ചയാളെ കണ്ടെത്തി പിഴയടക്കുന്നതിന് നോട്ടീസ് നൽകി. പുന്നയൂർഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ എടക്കഴിയൂർ ബീച്ചിൽ എം.കെ. ഷറഫുദ്ദീൻ എന്നിവരുടെ വാടക കോട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കെതിരെയാണ് പുന്നയൂർ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത് 20000/- രൂപ പിഴ നിശ്ചയിച്ച് പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ഷീജ. എൻ.വി നോട്ടീസ് നൽകി എടക്കഴിയൂർ ബീച്ചിന് സമീപം താമസിക്കുന്ന അതിഥി തൊഴ…
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു കേച്ചേരി : തൃശ്ശൂർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയിലും അധികാരികളുടെ അനാസ്ഥയിലും പ്രതിഷേധിച്ച് കെ ടി ഡി ഒ കെ എൽ 46 സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മഴുവഞ്ചേരി സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് കേച്ചേരി സെൻ്ററിൽ വച്ച് നടന്ന സമാപന യോഗം കെ ടി ഡി ഒ സംസ്ഥാന പ്രസിഡൻ്റ് ഷാജി തമ്പാനൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബുലേയൻ തൃശ്ശൂർ, സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ. ജില്ല പ്രസിഡൻ്റ് …
വാടാനപിള്ളിയിൽ സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. വാടാനപ്പള്ളി ; ദേശീയപാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരണപ്പെട്ടു. കഴിഞ്ഞ മാസം 12 ന് രാത്രി 8.20 ഓടെ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ മനാഫിന്റെ വാരിയെല്ലും തോളെല്ലിനും കാലിനും പൊട്ടലേറ…
ബഹുമാനപ്പെട്ട വടക്കാഞ്ചേരി നിയോജക മണ്ഡലം M L A സേവിയർ ചിറ്റിലപ്പള്ളി അവർകൾ മുമ്പാകെ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നിവാസികൾ സമർപ്പിക്കുന്ന നിവേദനം:- സർ, മുണ്ടൂർ - അഞ്ഞൂർ ഗ്രൂപ്പ് വില്ലേജിൽ പ്രവർത്തിച്ചു വന്ന സബ്ബ് റജിസ്ട്രാർ ഓഫീസ് മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനുവേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു. പ്രസ്തുത കെട്ടിടം ഒരു വർഷം മുമ്പ് അങ്ങയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഹാ സമ്മേളനത്തിൽ വെച്ച് ബഹു: വകുപ്പ് മന്ത്രി ശ്രീ. വി.എൻ.വാസവൻ അവർകൾ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. പുതിയ കെട്ടിടം ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്…
തൃശ്ശൂർ ജില്ലയിലെ കേച്ചേരി - അക്കിക്കാവ് ദേശീയ പാതയോരത്ത് ഇയ്യാൽ എന്ന സ്ഥലത്ത് 75 സെൻ്റ് സ്ഥലം മൊത്തമായോ പ്ലോട്ടുകളായോ വില്പനക്ക്. ഫോൺ നമ്പർ 👇 ☎️ 8589949840
കേരളകർഷക സംഘം പേരാമംഗലം മേഖല കൺവെൻഷൻ. പേരാമംഗലം: കേരള കർഷക സംഘം പേരാമംഗലം മേഖലാ കൺവെൻഷൻ നടന്നു. പേരാമംഗലം ദേശാഭിമാനി ഹാളിൽ നടന്ന കൺവെൻഷൻ കേരള കർഷക സംഘം തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാലാജി ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെഎം. ലെ നിൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ പ്രസിഡണ്ട് സി.എ. സന്തോഷ്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം വി.വി.ഗംഗാധരൻ മാസ്റ്റർ, CPIM പേരാമംഗലം LC സെക്രട്ടറി കെ. കണ്ണൻ, C.K രവി, കെ.വി.സുഗതൻ എന്നിവർ സംസാരിച്ചു . കർഷക സംഘം പുതിയ ഭാരവാഹികളായി പി.പി. ഫ്രാൻസീസ് (കർഷക സംഘം പേരാമംഗലം…
പാറന്നൂര്‍ ജനകീയ വായനശാല നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു . കേച്ചേരി : പാറന്നൂര്‍ ജനകീയ വായനശാല കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണം കളറാക്കാൻ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. വായനശാല പരിസരത്ത് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ജൂലറ്റ് വിനു അധ്യക്ഷയായി. ചൂണ്ടല്‍ കൃഷി ഓഫീസര്‍ പി. റിജിത്ത് മുഖ്യാതിഥിയായി. വായനശാല ഭാരവാഹികളായ എ.പി ജെയിംസ്, രതീഷ് പാറന്നൂര്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് വായനശാല കൂട്ടായ്മ, ചെണ്ടുമല്ലി കൃഷി നട…
സച്ചിദാനന്ദം കാവ്യ ചർച്ചയും കവിയരങ്ങും നടത്തി കോ ളങ്ങാട്ടുകര കോളങ്ങാട്ടുക്കര ഗ്രാമീണ ഗ്രന്ഥശാലയും കാവ്യശിഖ, വള്ളത്തോൾ ടീമും സംയുക്തമായി കവി കെ. സച്ചിന്ദാനന്ദൻ്റെ കവിതകളെ കുറിച്ച് ചർച്ചയും, കാവ്യ പഠനാവതരണവും നടത്തി. സച്ചിദാനന്ദം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുൻ ശ്രീകൃഷ്ണ കോളേജ് അധ്യാപകൻ ഡോ: ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കവി. സി. രാവുണി, വർഗീസാൻ്റണി മുപ്ലിയം ,ടി. ഗീത, ശ്രീനന്ദിനി സജീവ്, ഗംഗാദേവി, സിന്ധുഭദ്ര, എന്നിവർ പ്രബന്ധാവതരണം നടത്തി. ദർശന കളരിക്കൽ, സി.ജി. അശോകൻ, സുന്ദരൻ തച്ചപ്പിള…
ഇന്ന് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം https://chat.whatsapp.com/EZFabWVzcMR8nhXeOHHqNY പറപ്പൂർ : തൃശൂർ ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പറപ്പൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്ക് ഇന്ന് (4/7/2024) രാവിലെ 9: 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും . തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അധ്യക്ഷത വഹിക്കും . പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ, മുൻ പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് ആനി ജോസ് , വാർഡ് മെമ്പർ ഷീന വിൽസൺ, സ്കൂൾ മാനേജ്മെന്റ് മറ…
Hair Style Hair Dressing Facial Face Treatment HeadMassage Hair Coloring Hair Treatment Dandreff Treatment
മുണ്ടൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് കമ്മിറ്റി യുടെ നേതൃത്വത്തിൽ SSLC , CBSE, +2, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഇന്ദിരാഗാന്ധി വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു . അനുമോദന യോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കെ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ , അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിബിൻ വടേരിയാട്ടിൽ മുഖ്യ അതിഥികളായി പങ്കെടുത്തു…
കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.വടൂക്കര സ്വദേശിനി അറക്കപ്പാടൻ വീട്ടിൽ സാബുവിൻ്റെ ഭാര്യ വിൻസി (30) ആണ് മരിച്ചത്. വിയ്യൂർ പാടുക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. തൃശൂരിൽ നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പുന്നയൂർ പുന്നയൂർ ഗ്രാമപഞ്ചായത്ത് 2023/24 സാമ്പത്തിക വർഷത്തിലുൾപ്പെട്ട പട്ടികജാതി വിഭാഗത്തിൽ ഡിഗ്രി പിജി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 13 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് സുഹറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സലീന നാസർ, എ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു പുന്നയൂർ ഗ്രാമപഞ്ചായത്തിലെ എടക്കഴിയൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ജനറേറ്റർ സ്ഥാപിച്ചു. ആശുപത്രിയിൽ വരുന്ന രോഗികളുടെയും, മറ്റുള്ളവരുടെയും ദീർഘ നാളത്തെ ആവശ്യമായിരുന്നു ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിക്കുക എന്നത്. ഡോക്ടർമാരുടെ മുറികളിലും, ലാബിലും, ഫാർമസിയിലും പ്രവർത്തന സമയത്ത് കറണ്ട് പോകുന്നത് വലിയ പ്രയാസമാണ് നേരിട്ടിരുന്നത് എന്നാൽ ഈ പ്രശ്നത്തിന് സമ്പൂർണ്ണ പരിഹാരം കണ്ടുകൊണ്ട് 9 ലക്ഷം രൂപ ചിലവഴിച്ചാണ് പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ 2023/24 സാമ്പത്തിക വർഷത്തിലെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജനറേറ്റർ …
വേലൂർ : കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് പ്രവർത്തനോദ്ഘാടനം ഇന്ന് അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ നിർവഹിക്കും. കിഡ്നി ഫെഡറേഷൻ ചെയർമാൻ റവ. ഫാ. ഡേവിസ് ചിറമ്മൽ അദ്ധ്യക്ഷനാകും. സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാ. ഡേവിഡ് പേരാമംഗലം, അമല ഹോസ്പിറ്റൽ ജോ. ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ, കുറുമാൽ സെന്റ് ജോർജ് ചർച്ച് വികാരി ഫാ. സേവ്യാർ ക്രിസ്റ്റി പള്ളിക്കുന്നത്ത് തുടങ്ങിയവർ പങ്കെടുക്കും. ആശംസകളോടെ 👇
പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കാജാ കമ്പനി ചങ്ങാടം റോഡിന് സമീപം പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളും റോഡ് സൈഡിൽ നിക്ഷേപിച്ചു അതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറി (ഇൻ ചാർജ്) ഗണപതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിമൽരാജ്, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ എന്നിവരാടങ്ങുന്ന സ്ക്വാഡ് സ്ഥലം സന്ദർശിക്കുകയും തുടർന്നു നടന്ന അന്വേഷണത്തിൽ തിരുവത്ര സ്വദേശിയാണ് വേസ്റ്റ് നിക്ഷേപിച്ചത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റോഡരികിൽ വേസ്റ്റ് നിക്ഷേപിച്ച …