സച്ചിദാനന്ദം കാവ്യ ചർച്ചയും കവിയരങ്ങും നടത്തി
കോളങ്ങാട്ടുകര
കോളങ്ങാട്ടുക്കര ഗ്രാമീണ ഗ്രന്ഥശാലയും കാവ്യശിഖ, വള്ളത്തോൾ ടീമും സംയുക്തമായി കവി കെ. സച്ചിന്ദാനന്ദൻ്റെ കവിതകളെ കുറിച്ച് ചർച്ചയും, കാവ്യ പഠനാവതരണവും നടത്തി. സച്ചിദാനന്ദം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുൻ ശ്രീകൃഷ്ണ കോളേജ് അധ്യാപകൻ ഡോ: ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കവി. സി. രാവുണി, വർഗീസാൻ്റണി മുപ്ലിയം ,ടി. ഗീത, ശ്രീനന്ദിനി സജീവ്, ഗംഗാദേവി, സിന്ധുഭദ്ര, എന്നിവർ പ്രബന്ധാവതരണം നടത്തി. ദർശന കളരിക്കൽ, സി.ജി. അശോകൻ, സുന്ദരൻ തച്ചപ്പിള്ളി, ക്ലോലിയ ജോൺ, അനിൽകുമാർ കോലഴി ,പ്രമോദ് ചേർപ്പ്, അഡ്വ : സിജി ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കവി. കെ. സച്ചിന്ദാനന്ദൻ്റെ കവിതകളെ കുറിച്ച് നടന്ന "സച്ചിദാനന്ദം' കാവ്യ,ചർച്ചയിൽ കവി. ഡോ: സി. രാവുണിമുഖ്യപ്രഭാഷണം നടത്തുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ലിങ്കിൽ ക്ലിക്ക് ചെയ്യുക.