ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഇന്നലെ രാത്രിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുല്ലക്കൽ വീട്ടിൽ സുരേഷ്ബാബു - ജിഷ ദമ്പതികളുടെ മകൾ അമയയെ യാണ് വിട്ട് കിണറ്റിൽ മരിച്ച് കിടക്കുന്ന രീതിയിൽ കണ്ടെത്തിയത് . ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് കുട്ടി കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടെതെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ അച്ചനും അമ്മയും മുത്തശ്ശിയും മാത്രമാണ് വിട്ടിലുണ്ടായിരുന്നത്. വിവരം അറിഞ്ഞതിനേ തുടർന്ന് എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.