മികച്ച പഞ്ചായത്തിനെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു

 മികച്ച പഞ്ചായത്തിനെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു 

മുതുവറ :

   മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023 - 2024 സാമ്പത്തിക വർഷത്തിൽ പുഴയ്ക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഗ്രാമ പഞ്ചായത്തുകളെ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചു. 



മികച്ച പദ്ധതി പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തായി  അടാട്ട്, മുളങ്കുന്നതുകാവ് പഞ്ചായത്തുകൾ ഒന്നാം സ്ഥാനതിന് തെരഞ്ഞെടുത്തു, രണ്ടാം സ്ഥാനമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തും തെരഞ്ഞെടുക്കപെട്ടു. കൂടാതെ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ച വാർഡിനുള്ള അംഗീകാരം മുളങ്കുന്നതുകാവ് ഗ്രാമപഞ്ചായത്തിലെ 7ആം  വാർഡ് സ്വന്തമാക്കി.



ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ടി ഡി വിൽസൺ  അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലീലാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ  രാഹേഷ് കുമാർ ആർ മുഖ്യതിഥി ആയി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി ജോസഫ്,  ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി സാജൻ  , ബ്ലോക്ക്‌ ഡിവിഷൻ മെമ്പർമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

ബ്ലോക്ക്‌ പ്രേഗ്രാം ഓഫീസർ അഫ്സൽ പി എൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ജോയിന്റ് ബി ഡി ഒ മിനി തോമസ്   യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും  നന്ദി പറഞ്ഞു.