പുന്നയൂർ ഗ്രാമപഞ്ചായത്തിലെ എടക്കഴിയൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ജനറേറ്റർ സ്ഥാപിച്ചു.

 ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു


   പുന്നയൂർ ഗ്രാമപഞ്ചായത്തിലെ എടക്കഴിയൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ജനറേറ്റർ സ്ഥാപിച്ചു. ആശുപത്രിയിൽ വരുന്ന രോഗികളുടെയും, മറ്റുള്ളവരുടെയും ദീർഘ നാളത്തെ ആവശ്യമായിരുന്നു ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിക്കുക എന്നത്. ഡോക്ടർമാരുടെ മുറികളിലും, ലാബിലും, ഫാർമസിയിലും പ്രവർത്തന സമയത്ത് കറണ്ട് പോകുന്നത് വലിയ പ്രയാസമാണ് നേരിട്ടിരുന്നത് എന്നാൽ ഈ പ്രശ്നത്തിന് സമ്പൂർണ്ണ പരിഹാരം കണ്ടുകൊണ്ട് 9 ലക്ഷം രൂപ ചിലവഴിച്ചാണ് 

പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ 2023/24 സാമ്പത്തിക വർഷത്തിലെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  ജനറേറ്റർ സ്ഥാപിച്ചിട്ടുള്ളത്. ജനറേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ നിർവഹിച്ചു, 


    വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻമാസ്റ്റർ, 

എ.കെ.വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്. സലീന നാസർ,എ.സി. ബാലകൃഷ്ണൻ, ഷൈബ ദിനേശൻ,ഡോക്ടർ ടി. ആർ.ശ്രുതി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി ഹരിദാസൻ എച്ച്.എം.സി. മെമ്പർ പി.വി.ജാബിർ കെ. കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു