പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളും റോഡ് സൈഡിൽ നിക്ഷേപിച്ചു

   

  പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കാജാ കമ്പനി ചങ്ങാടം റോഡിന് സമീപം പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളും റോഡ് സൈഡിൽ നിക്ഷേപിച്ചു 

 അതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറി (ഇൻ ചാർജ്) ഗണപതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിമൽരാജ്,  ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ എന്നിവരാടങ്ങുന്ന സ്‌ക്വാഡ് സ്ഥലം സന്ദർശിക്കുകയും തുടർന്നു നടന്ന അന്വേഷണത്തിൽ തിരുവത്ര സ്വദേശിയാണ് വേസ്റ്റ് നിക്ഷേപിച്ചത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റോഡരികിൽ വേസ്റ്റ് നിക്ഷേപിച്ച ചാവക്കാട് തിരുവത്ര സ്വദേശിക്ക് 20000 രൂപ പിഴ ഈടാക്കുകയും ക്രിമിനൽ കേസ് എടുക്കാൻ ചാവക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തതായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ.എൻ.വി അറിയിച്ചു