വാടാനപിള്ളിയിൽ സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു.
വാടാനപ്പള്ളി ;
ദേശീയപാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരണപ്പെട്ടു.
കഴിഞ്ഞ മാസം 12 ന് രാത്രി 8.20 ഓടെ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ മനാഫിന്റെ വാരിയെല്ലും തോളെല്ലിനും കാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനാഫിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഓപ്പറേഷന് വിധേയമാക്കിയിരുന്നു. ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം.
റോഡിലെ ചെളിയിൽ മനാഫടക്കം ആറോളം സ്കൂട്ടറുകൾ തെന്നി വീണ് പരിക്കേറ്റിരുന്നു.
ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിൽ ചെളി പരന്നതാണ് അപകടത്തിന് വഴി തെളിയിച്ചതും ഒരു ജീവൻ നഷ്ടമായതെന്നും പ്രദേശവാസികൾ പറഞ്ഞു.
വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭാര്യയും സിബിൻ, മുബിൻ എന്നിവർ മക്കളുമാണ്.