സൗജന്യ ഡയാലിസിസ് പ്രവർത്തന ഉദ്ഘാടനം ഇന്ന്

 വേലൂർ : കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് പ്രവർത്തനോദ്ഘാടനം ഇന്ന് അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ നിർവഹിക്കും. 


കിഡ്‌നി ഫെഡറേഷൻ ചെയർമാൻ റവ. ഫാ. ഡേവിസ് ചിറമ്മൽ അദ്ധ്യക്ഷനാകും. സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാ. ഡേവിഡ് പേരാമംഗലം, അമല ഹോസ്പിറ്റൽ ജോ. ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ, കുറുമാൽ സെന്റ് ജോർജ് ചർച്ച് വികാരി ഫാ. സേവ്യാർ ക്രിസ്റ്റി പള്ളിക്കുന്നത്ത് തുടങ്ങിയവർ പങ്കെടുക്കും.

      ആശംസകളോടെ 👇