ഇന്ന് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം
https://chat.whatsapp.com/EZFabWVzcMR8nhXeOHHqNY
പറപ്പൂർ :
തൃശൂർ ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പറപ്പൂർ സെന്റ് ജോൺസ് ഹൈസ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഇന്ന് (4/7/2024) രാവിലെ 9: 30 ന്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും.
തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അധ്യക്ഷത വഹിക്കും. പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ, മുൻ പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് ആനി ജോസ്, വാർഡ് മെമ്പർ ഷീന വിൽസൺ, സ്കൂൾ മാനേജ്മെന്റ് മറ്റ് പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ പി വി ജോസഫ് നന്ദിയും അർപ്പിക്കും.
🔻🔻🔻🔻🔻🔻🔻
പത്രങ്ങളിലേക്കുള്ള വാർത്തകളും, ചരമങ്ങളും പരസ്യങ്ങളും നൽകാൻ
9349748665