പ്രതിഷേധ സമരം സംഘടിപ്പിച്ചു

 കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കേച്ചേരി:

തൃശ്ശൂർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയിലും അധികാരികളുടെ അനാസ്ഥയിലും പ്രതിഷേധിച്ച് കെ ടി ഡി ഒ കെ എൽ 46 സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.



    മഴുവഞ്ചേരി സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് കേച്ചേരി സെൻ്ററിൽ വച്ച് നടന്ന സമാപന യോഗം കെ ടി ഡി ഒ സംസ്ഥാന പ്രസിഡൻ്റ് ഷാജി തമ്പാനൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബുലേയൻ തൃശ്ശൂർ, സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ. ജില്ല പ്രസിഡൻ്റ് ശ്രീനി വെളിയത്ത്, ജില്ലാ സെക്രട്ടറി ആഷിക് ഗുരുവായൂർ, സോൺ സെക്രട്ടറി ബോർജോ അഞ്ഞൂർ തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തൃശ്ശൂർ - ചൂണ്ടൽ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു..