കേരളകർഷക സംഘം പേരാമംഗലം മേഖല കൺവെൻഷൻ.

   കേരളകർഷക സംഘം പേരാമംഗലം മേഖല കൺവെൻഷൻ.

  പേരാമംഗലം:

    കേരള കർഷക സംഘം പേരാമംഗലം മേഖലാ കൺവെൻഷൻ  നടന്നു. 

 പേരാമംഗലം ദേശാഭിമാനി ഹാളിൽ നടന്ന കൺവെൻഷൻ കേരള കർഷക സംഘം തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാലാജി ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെഎം. ലെനിൻ  അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ പ്രസിഡണ്ട് സി.എ. സന്തോഷ്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം വി.വി.ഗംഗാധരൻ മാസ്റ്റർ, CPIM പേരാമംഗലം LC സെക്രട്ടറി കെ. കണ്ണൻ, C.K രവി,  കെ.വി.സുഗതൻ എന്നിവർ സംസാരിച്ചു   . കർഷക സംഘം പുതിയ ഭാരവാഹികളായി പി.പി. ഫ്രാൻസീസ് (കർഷക സംഘം പേരാമംഗലം മേഖലാ പ്രസിഡണ്ട്) വൈസ്പ്രസിഡണ്ട് പി.ബി സുരേന്ദ്രൻ, പി.ആർ ശ്രീനിവാസൻ (കർഷക സംഘം പേരാമംഗലം മേഖലാ സെക്രട്ടറി) ജോയിൻ്റ് സെക്രട്ടറി, C . K രവീന്ദ്രൻ, ട്രഷറർ പ്രസന്ന അനിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി വാസുദേവൻ കുറുമ്പൂർ പേരാമംഗലം,V.K ബാബു , വടേരി യാട്ടിൽ എന്നിവർ ഉൾപ്പെടെ 21 അംഗമേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. നെൽകൃഷിക്കാർക്ക്, സപ്ലെക്കോ സംഭരിച്ച നെല്ലിൻ്റെ വില , സപ്ലെക്കൊയിൽ നിന്ന് ബാങ്ക് മുഖേനേ ലഭിക്കുവാനുള്ള അടിയന്തിര  നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ  അധികാരികളോട് ആവശ്യപ്പെട്ടു. 

 പത്രങ്ങളിൽ നൽകുവാനുള്ള  ചരമങ്ങളും വാർത്തകളും പരസ്യങ്ങളും നൽകുവാൻ 👇9349748665

( കൈപ്പറമ്പ്, തോളൂർ,അടാട്ട്, വേലൂർ, ചൂണ്ടൽ  പഞ്ചായത്ത് പരിധിയിലുള്ള പത്രങ്ങളിൽ നൽകുവാനുള്ള  ചരമങ്ങളും വാർത്തകളും പരസ്യങ്ങളും നൽകുവാൻ 👇9349748665)