മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ് ) ധർണ സംഘടിപ്പിച്ചു.
മുണ്ടൂർ:
കൈപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ഉദ്ഘാടനം നിർവഹിച്ച മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ് ) രജിസ്റ്റാർ ഓഫീസിന്റെ മുമ്പിൽ ധർണ നടത്തി.
ധർണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി ജോഫി നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രാഘവൻ മുളങ്ങാടൻ,ജില്ലാ ജനറൽ സെക്രട്ടറി പ്രീജു ആന്റണി, സി. ഡി ഔസേപ്പ്, എം. എസ് ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.