ആഫ്രിക്കൻ പന്നിപ്പനി എന്ന രോഗം പന്നികളിൽ നിന്ന് പന്നികളിലേക്കല്ലാതെ
മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ലെന്ന് ആരോഗ്യ വകുപ്പ്
ആഫ്രിക്കൻ പന്നിപ്പനി എന്ന രോഗം പന്നികളിൽ നിന്ന് പന്നികളിലേക്കല്ലാതെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ലെന്നു മാത്രമല്ല ഈ പനി ബാധിച്ച പന്നിയുടെ മാംസം പാകം ചെയ്ത് ഭക്ഷിക്കുന്നതുകൊണ്ട് യാതൊരുവിധ പ്രശ്നങ്ങളും മനുഷ്യർക്ക് ഉണ്ടാകുകയുമില്ല എന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വളരെ വ്യക്തമാക്കിയിട്ടുള്ളതുമാണെന്നിരിക്കെ ചിലമാധ്യമ സുഹൃത്തുക്കൾ വസ്തുതകൾ മനസ്സിലാക്കാതെ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തര പ്രവണതകൾ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അവർക്കെതിരെ നിയമനടപടികൾ ഉൾപ്പെടെയുഉള്ള കാര്യങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും ലൈവ് സ്‌റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ C.V. കുരിയാക്കോസ്, സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ അൻസൺ കെ. ഡേവിഡ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ മേജോ ഫ്രാൻസീസ്, ഹാരിസൺ K.T തുടങ്ങിയവർ സംയുക്തപത്രകുറിപ്പിലൂടെ അറിയിച്ചു.