പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ച വ്യക്തിക്കെതിരെ 20,000 രൂപ പിഴയിട്ടു.

 പുന്നയൂർ :

പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ച വ്യക്തിക്കെതിരെ 20,000 രൂപ പിഴയിട്ടു.


     പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലത്ത് കത്തിച്ചയാളെ കണ്ടെത്തി പിഴയടക്കുന്നതിന് നോട്ടീസ് നൽകി.



 പുന്നയൂർഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ എടക്കഴിയൂർ ബീച്ചിൽ എം.കെ. ഷറഫുദ്ദീൻ എന്നിവരുടെ വാടക കോട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കെതിരെയാണ് പുന്നയൂർ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത് 20000/- രൂപ പിഴ നിശ്ചയിച്ച് പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ഷീജ. എൻ.വി നോട്ടീസ് നൽകി

എടക്കഴിയൂർ ബീച്ചിന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികളായ ഇർഷാദലിയും സംഘവും പഴയ തുണികളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും താമസസ്ഥലത്തിന് സമീപത്തുള്ള പറമ്പിൽ പകൽ സമയത്ത് കത്തിക്കുകയായിരുന്നു.സംഭവം കണ്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇവർ ഇത്തരം മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ലന്നു വ്യക്തമായി അസിസ്റ്റന്റ് സെക്രട്ടറി (ഇൻചാർജ്) വി. വി.ഗണപതി, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, വാർഡ് ക്ലർക്ക് ടി.വി.ശ്രീകുമാരി, ഐ.ആർ.ടി.സി കോഡിനേറ്റർ ആരിഫ.ബി. എസ്

എന്നിവരെ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതിനുശേഷം നോട്ടീസ് നൽകി ചാവക്കാട് പോലീസിന് അറിയിപ്പ് നൽകിയിട്ടുണ്ടെന്നു പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ എൻ വി അറിയിച്ചു