ബഹുമാനപ്പെട്ട വടക്കാഞ്ചേരി നിയോജക മണ്ഡലം M L A സേവിയർ ചിറ്റിലപ്പള്ളി അവർകൾ മുമ്പാകെ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നിവാസികൾ സമർപ്പിക്കുന്ന നിവേദനം:-
സർ,
മുണ്ടൂർ - അഞ്ഞൂർ ഗ്രൂപ്പ് വില്ലേജിൽ പ്രവർത്തിച്ചു വന്ന സബ്ബ് റജിസ്ട്രാർ ഓഫീസ് മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനുവേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു. പ്രസ്തുത കെട്ടിടം ഒരു വർഷം മുമ്പ് അങ്ങയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഹാ സമ്മേളനത്തിൽ വെച്ച് ബഹു: വകുപ്പ് മന്ത്രി ശ്രീ. വി.എൻ.വാസവൻ അവർകൾ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. പുതിയ കെട്ടിടം ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇപ്പോഴും മുണ്ടൂർ സബ്ബ് റജിസ്ട്രാർ ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
മുണ്ടൂരിലെ തന്നെ മറ്റൊരു കെട്ടിടത്തിൽ പ്രതിമാസം 54,000/- രൂപ വാടക നല്കിയാണ് ഇപ്പോഴും മുണ്ടൂർ സബ്ബ് റജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചു വരുന്നത്. ഈ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് സൗകര്യമുണ്ടെങ്കിലും പലപ്പോഴും അത് പ്രവർത്തന രഹിതമായതുകൊണ്ട് പ്രായമായവർക്കും അംഗവൈകല്യമുള്ളവർക്കും കോണിപ്പടികൾ കയറി മൂന്നാം നിലയിൽ കയറേണ്ട ദയനീയ അവസ്ഥയാണ് നിലവിലുള്ളത്.
ഏറ്റവും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളിൽ ഒന്നാണ് മുണ്ടൂരിലെ സബ്ബ് രജിസ്ട്രാർ ഓഫീസ്. 2023 ഒക്ടോബറിൽ നിർമ്മാണം പൂർത്തീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീ.വാസൻ അവർകൾ നിർവഹിച്ചിരുന്നെങ്കിലും പുതിയതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് നവകേരള സദസ്സിൽ ബഹു: മുഖ്യമന്ത്രി മുമ്പാകെ നിവേദനം സമർപ്പിച്ചിരുന്നു. എങ്കിലും നാളിതുവരെയും ഒരുവിധ മേൽനടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട്, സർക്കാരിന് പ്രതിമാസം ഭീമമായ സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്ന വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുന്ന മുണ്ടൂർ സബ്ബ് റജിസ്ട്രാർ ഓഫീസ് മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പുതിയ കെട്ടിട ത്തിലേക്ക് മാറ്റി ജനങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ പ്രവർത്തിപ്പിക്കുവാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന്
(1)ബേബി ജോസ് മേയ്ക്കാട്ടുകുളം