പുരസ്കാരം നൽകി ആദരിച്ചു

           മുണ്ടൂർ

                 ഇന്ത്യൻ നാഷണൽ കോൺഗ്രസ്    കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC , CBSE, +2, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഇന്ദിരാഗാന്ധി വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു

    അനുമോദന യോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് 

സി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കെ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ , അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിബിൻ വടേരിയാട്ടിൽ മുഖ്യ അതിഥികളായി പങ്കെടുത്തു.


   ഗ്രാമപഞ്ചായത്ത് അംഗം സി.ഒ. ഔസേപ്പ്,  ശ്രീമതി തങ്കമ്മ ലോറൻസ്, എം.എം ഉണ്ണിമോൻ,ജോൺ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.യോഗത്തിന് സി.ഐ ജോൺസൺ സ്വാഗതവും, നിജോ. എം. ജെ നന്ദി രേഖപ്പെടുത്തി.ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് 


ചിമ്മിനി ഡാമിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.