പൗരോഹിത്യ രജത ജൂബിലിയും 25-ാമത് ഊട്ടു തിരുനാളും ആഘോഷിച്ചു.

 മുണ്ടൂർ :

   മുണ്ടൂര്‍ ജോണ്‍ പോള്‍ നഗറിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ 25-ാമത് ഊട്ടു തിരുനാളും വികാരി ഫാ.ബാബു അപ്പാടനച്ചന്റെ പൗരോഹിത്യ രജത ജൂബിലിയും സമുചിതമായി ആഘോഷിച്ചു. 

കപ്പേള പരിസരത്ത് ഒരുക്കിയ അലങ്കാര പന്തലില്‍ ജൂബിലേറിയനേയും മറ്റ്പുരോഹിതരേയും വിശിഷ്ട വ്യക്തികളേയും സ്വീകരിച്ചാനയിച്ചു. രജത ജൂബിലിയെ അനുസ്മരിച്ചു കൊണ്ട് 25 മാലാഖമാരും 25 ക്രിസ്തീയ പരമ്പരാഗത വേഷധാരികളായവരും ഉണ്ണിയേശുവിനെ കൈളിലേന്തിയ വിശുദ്ധ അന്താണീസും പ്രദക്ഷിണത്തില്‍ അണിനിരന്നു. 

മുത്തു കുടകളും ബാന്റ് വാദ്യവും പോപ്പ് പോള്‍ മേഴ്‌സി ഹോമിലെ അന്തേവാസികളുടെ ശിങ്കാരിമേളവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഫാ.ബാബു അപ്പാടന്‍ ഉദ്ഘാടനം ചെയ്തു.



 ഫാ.ഷാജി കൊച്ചുപുരക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഗോഡ്‌വിന്‍ കിഴക്കൂടന്‍, സിസ്റ്റര്‍ ആന്‍സി പോള്‍, സി.ജെ. ജെയിംസ്, സി.വി. കുരിയാക്കോസ്, വാര്‍ഡ് മെമ്പര്‍ ദീപക് കെ.ബി. തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ആഘോഷമായ തിരുനാള്‍ പ്രദക്ഷിക്ഷണവും തുടര്‍ന്ന് ഊട്ട് നേര്‍ച്ച ആശീര്‍വാദവും ഉണ്ടായിരുന്നു. അയ്യായിരത്തില്‍പരം ഭക്ത ജനങ്ങള്‍ ഊട്ട് നേര്‍ച്ചയില്‍ പങ്കെടുത്തു.  ജനറല്‍ കണ്‍വീനര്‍  ലിവാനീഷ്, പോഗ്രാം കണ്‍വീനര്‍ എം. വി. ജോസഫ്, സിസ്റ്റര്‍ ജിജി ജോസഫ്, സിസ്റ്റര്‍ സിസിലി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്കി