*[🔴FLASH NEWS🔴]*
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാഹനം അപകടത്തിൽപ്പെട്ടു
കാസർകോട് നിന്ന് കാഞ്ഞങ്ങാട് പോകുന്നവഴിയായിരുന്നു അപകടം.
ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം. അപകടത്തിൽ വി ഡി സതീശന് നിസ്സാര പരിക്കേറ്റു. തുടർന്ന് മറ്റൊരു വാഹനത്തിൽ പ്രതിപക്ഷനേതാവ് യാത്ര തുടർന്നു.