തൊഴിലുറപ്പ് ബാധ്യത - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. സുന്ദരൻ കുന്നത്തുള്ളി തിരൂർ : രാജ്യത്തെ തൊഴിയൂറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിന്റെ നിയമ നിർമ്മാണത്തെ തുടർന്ന്, സംസ്ഥാനം വഹിക്കേണ്ട അധിക ബാധ്യത ഗ്രാമപഞ്ചായത്തുകളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് സുന്ദരൻ കുന്നത്തുള്ളി. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാതെ, വർദ്ധിപ്പിച്ച തൊഴിൽ ദിനങ്ങൾ അനുവദിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഐഎൻടിയുസി ക്ക് നിർണായക പങ്ക് വഹിക്കാൻ ഉണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഐഎൻടിയ…
ചൊവ്വന്നൂർ സ്വദേശിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതിരംപ്പറമ്പത്ത് വീട്ടിൽ 46 വയസ്സുള്ള സുജിതയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഏഴുമണിയോടെ വീട്ടുപറമ്പിലെ കിണറ്റിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ നിന്നും പുറത്തെടുത്ത് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ രവീന്ദ്രൻ, ഫയർ ആൻഡ് റെസ്ക് ഓഫീസർമാരായ ഗോഡ്സൺ, മുഹമ്മദ് ശരീഫ്, മധു പ്രസാദ്, സനൽ എന്നിവർ അടങ്ങിയ സംഘമാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പ്രമുഖ ഫോട്ടോഗ്രാഫറും പഴഞ്ഞി സ്വദേശിയുമായ ഷൈജു ബീറ്റ 36 ആണ് മരിച്ചത് .ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നെൽ കൃഷിക്കാരനായ ഷൈജു അരുവായ് പാടത്ത് കൃഷി ഇറക്കിയിട്ടുണ്ട്.ഇവിടെ നിന്നാണ് അപകടമുണ്ടായത്.ഉടനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
👩⚕️ ഹോമിയോപതി ശാസ്ത്രീയം , ഫലപ്രദം ........ St Joseph Convent, kurumal Near Gagultha Retreat centre Kaiparamb Thalakottukara road. 🏥*St Joseph Convent, കുറുമാൽ* *Dr Sr Chris BHMS, MD യുടെ സേവനം ലഭ്യമാണ്* .👩⚕️ ⏰ *പരിശോധന* *സമയം* 8.30 AM to 12.30 3.30 PM to 5.30 PM 🥼തിങ്കൾ മുതൽ ശനി 🗓️ വെള്ളി, ഞായർ അവധി 📱7558952750 St Joseph Convent, kurumal Near Gagultha Retreat centre Kaiparamb Thalakottukara road. *💫 നാട്ടിലെ വിശേഷം നാട്ടുവാർത്തയിലൂടെ💫*👇 https://chat.whatsapp.com/KVv2KVZwBwDJ9pay8Pifog?mode=ems_copy_t 🔻🔻…
സ്കൂൾ ജീവനക്കാരൻ പോസ്കോ കേസിൽ പിടിയിൽ . ചെറുതുരുത്തി . അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ ഓഫീസ് ജീവനക്കാരൻ ചെറുതുരുത്തി പോലീസിന്റെ പിടിയിലായി. മലപ്പുറം കുളത്തൂർ 45 വയസ്സുള്ള സുലൈമാനാണ് ചെറുതുരുത്തി പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു ചെറുതുരുത്തി എസ് ഐ എ ആർ നിഖിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീത് മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചിട്ടുള്ള കലാ -സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശ്സ്ത സിനിമ ഗാനരചയിതവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു . ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ തിരുവില്വമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷ്ണർ കെ. എൻ ദീപേഷ്, മുൻ ദേവസ്വം ഓഫീസറും റവന്യൂ ഇൻസ്പെക്ടറുമായ പി. ബി ബിജു, റവന്യു ഇൻസ്പെക്ടർ എ. രജനി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് അഡ്വ. ബിനു ചന്ദ്രൻ, സെക്രട്ടറി. ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു. ദേവസ്വം ഓഫീസർ ശ്രീരാജ് നന്ദി പറഞ്ഞ…
കേരള സ്റ്റേയ്റ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോളൂര്‍ യൂണിറ്റിന്റെ കുടുംബ സംഗമം പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് പി.എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി കെ.എ. കൊച്ചു മാത്തു മുഖ്യ പ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡണ്ട് സെബാസ്റ്റ്യൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി പി ജോസഫ് മാസ്റ്റർ ,ട്രഷറർ വി.ആർ. ജോസ്, കുണ്ടുകുളം ബാബു മാസ്റ്റർ . സേതമാധവൻ എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു. പേ റിവിഷൻ, ഡി.എ.കുടിശികകൾ എത്രയും വേഗം പെൻഷൻകാർക്ക് കൊടുക്കുവാൻ നടപടി സ്വീകരിക്കുക. മെഡി സെപ് പുതുക്കുമ്പോൾ കേരളത്തിലെ ഏതെല്ലാം ആശുപത്രികളിൽ ഏതെല്ലാം സേവനങ്ങൾ ലഭി…
വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം വേലൂർ ആർഎസ്എസ് ആർ വി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ സ്വാഗതം നേർന്നു. വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ വരുന്ന വേലൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, മൊമെന്റോ നൽകുകയും ചെയ്തു. 25 വർഷം മാധ്യമ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള റഷീദ് എരുമപ്പെട്ടിയെ പൊതുവേദിയിൽ ആദരിച്ചു. സെക്രട്ടറി കണക്കുകൾ വായിക്കുകയും, പൊതുയോഗത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.. ഡയറക്ടർ…
കൈപ്പറമ്പ് കാവ് ക്ഷേത്രം നവീകരണ കലശത്തിന്റെ സമാരംഭത്തോടനുബന്ധിച്ച് നടത്തിയ ധനസമാഹരണ യജ്ഞം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട് ആദ്യ സംഭാവന സമർപ്പിച്ചു. നവീകരണ കലശ സമിതി കൺവീനർ പ്രകാശ് മണ്ണൂർ, ക്ഷേത്രം പ്രസിഡന്റ് സന്തോഷ് എം.കെ., മാതൃസംഘം സെക്രട്ടറി രഞ്ജുള, കലശ സമിതി ഫിനാൻസ് കൺവീനർ വിജീഷ് എം.ആർ. എന്നിവർ നേതൃത്വം നൽകി.
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാർഷിക പഠന ശിബിരം കേച്ചേരി: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാർഷിക പഠന ശിബിരം തൃശൂർ ജില്ലയിലെ മഴുവഞ്ചേരി ഭാരതീയ വിദ്യാ വിഹർ സ്കൂളിൽ വച്ച് പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം അദ്ധ്യക്ഷൻ സംപൂജ്യ സദ് ഭവാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി. എം. ഗോപി, ഷാജി വരവൂർ, കെ.എസ്. നാരായണൻ, വി.മോഹന കൃഷ്ണൻ, പി. ആർ. ഉണ്ണി എന്നിവർ സംസാരിച്ചു. 🔻🔻🔻🔻🔻🔻🔻🔻
വിമുക്തഭടന്മാർക്ക് ആശംസ കാർഡുകൾ അയച്ച് എൻ.സി.സി കേഡറ്റുകൾ' വിജയദിന ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്തുള്ള വിമുക്തഭടന്മാർക്ക് ആശംസ കാർഡുകൾ അയച്ചുകൊണ്ട് എൻ സി സി കേഡറ്റുകൾ രംഗത്തെത്തി. ഗുരുവായൂർ സത്യാഗ്രഹ കവാടത്തിന് സമീപം നടത്തിയ കത്തയക്കൽ പദ്ധതി 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സിഓഫീസർ മേജർ പി ജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു. ഇൻഡ്യൻ നേവിയിലെ ലഫ്റ്റനൻ്റ് കമാണ്ടറും പരീശിലനത്തിനിടയിൽ വീരമൃത്യു വരിച്ച ഗുരുവായൂർ സ്വദേശി വിബിൻ ദേവിൻ്റെ പിതാവ് വിജയ്കുമാറിന് ആദ്യ കാർഡ് മേജർ സമ്മാനിച്ചു. 7 കേരള ഗേൾസ് ബറ്റാലിയനിലെ ലഫ്റ്റനൻ്റ് മിനി.ടി.ജെ …
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായ രോഗിയുടെ മൃതദേഹം അവണൂരിൽ തോട്ടിൽ കണ്ടെത്തി . അഞ്ചേരിക്കാവ് വടക്കൂട്ട് മനയിൽ ശ്രീലകത്ത് വിനോദ് വർമ്മയുടെ മകൻ വിഷ്ണു വർമ്മ( 21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.തിങ്കളാഴ്ച്ച മുതൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന വിഷ്ണുവർമ്മയെ . വ്യാഴാഴ്ചയായിരുന്നു വാർഡിൽ നിന്നും മെഡിസിൻ ഒ.പി യിൽ അച്ഛനോടൊപ്പം കൺസൾട്ടേഷന് പോയ ശേഷം കാണാതായത്. വൈകീട്ട് വരെ ആശുപത്രിയിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. .വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. അമ്മ : അമ്പിളി യു വർമ.സഹോദരി - പാർവതി വ…
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം: സ്കൂളിലെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.ഏഴ് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ അറബി അദ്ധ്യാപകൻ വണ്ടൂർ വാണിയമ്പലം സ്വദേശി മുൻസാഫിറിനെയാണ് (23) കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് ചൈൽഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി . പ്രതിയെ റിമാൻഡ് ചെയ്തു.
എരുമപ്പെട്ടി പതിയാരത്ത് കുളത്തിൽ നീന്തുന്നതിനിടയിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു. ചാവക്കാട് ഇരിങ്ങപ്പുറം സ്വദേശി രാമനത്ത് വീട്ടിൽ ജലീൽ (51) ആണ് മരിച്ചത്. ബുധനാഴ്ച എരുമപ്പെട്ടി നെല്ലുവായിലെ ബന്ധുവീട്ടിൽ എത്തിയ ജലീൽ വ്യാഴാഴ്ച രാവിലെ പതിയാരം പുത്തൻ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ്. മറുകരയിലേക്ക് നീന്തുന്നതിനിടയിൽ ശരീരം കുഴഞ്ഞ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു എന്ന് പറയുന്നു വടക്കാഞ്ചേരിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് എത്തിയാണതദേഹം മുങ്ങിയെടുത്തത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പറപ്പൂർ സെന്റ് ജോൺസ് സ്കൂളിൽ സ്റ്റേജ് ഉദ്ഘാടനവും ക്രിസ്തുമസ് ആഘോഷവും നടന്നു പറപ്പൂർ: സെന്റ് ജോൺസ് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും 'ജിംഗിൾ ബെൽസ് 2k25' ക്രിസ്തുമസ് ആഘോഷവും നടന്നു. സ്കൂൾ മാനേജർ വെരി റവ. ഫാ. സെബി പുത്തൂർ സ്റ്റേജ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി വർണ്ണാഭമായ 'മിനി ബോൺ നതാലെ' റാലിയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഹെഡ്മിസ്ട്രസ് ലീന ഇ.ജെ.സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ ജോഷി വി.കെ., എംപിടിഎ പ്രസിഡന്റ് ശ്രീമതി.മെറ്റി ജോൺസൺ, ചർച്ച് ട്രസ്റ്റിമാർ എന്നിവർ പങ്കെടുത്തു…
അമലയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശി മരിച്ചു അമല റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശിയായ യുവാവ് മരിച്ചു. എളവള്ളി തൈക്കാടന്‍ ഡൊമിനി ( ഡേവിസ്) മകന് ടോജോ (45) യാണ് അമല ആശുപത്രിയില്‍വെച്ച് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് ടോജോ സഞ്ചരിച്ച ബൈക്കും റോഡ് മുറിച്ച് കടക്കുകയായരുന്ന തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തരുമായി ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് എളവള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍ വെച്ച് ന…
ലഹരി ഉപയോഗം പോലീസിനെ അറിയിച്ചു ; ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ 2 പേർ പിടിയിൽ ഒരുമനയൂരിൽ ലഹരി ഉപയോഗം പോലിസിൽ വിവരം അറിയിച്ചതിനുള്ള വൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ 2 പേരെ ചാവക്കാട്ഒരുമനയൂരിൽ ലഹരി ഉപയോഗം പോലിസിൽ വിവരം അറിയിച്ചതിനുള്ള വൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ 2 പേരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തുതു. മുത്തൻമാവ് സ്വദേശികളായ തേറ് വീട്ടിൽ ശ്രീരാഗ്, അടിയാര വീട്ടിൽ പ്രജിത്ത് എന്നിവരെയാണ് ചാവക്കാട് എസ്.എച്.ഒ.-വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം, പ്രതിഷേധവുമായി നാട്ടുകാർ . മാഞ്ചിറയിൽ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് വീണു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. റോഡ് ഇടിയുന്നത് കണ്ട് വാഹനങ്ങൾ നിർത്തിയതിനാൽ ദുരന്തം ഒഴിവായി. 13 കോടിയോളം രൂപ ചിലവഴിച്ചു നിർമ്മിച്ച ആറ്റുപുറം പാറമ്പാടം റോഡ് മാഞ്ചിറ അമ്പലത്തിന് സമീപത്താണ് ഒരുഭാഗം തകർന്ന് തോട്ടിലേക്ക് വീണത്. ഒരാഴ്ചയോളമായി റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും മേഖലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും ബന്ധപ്…
അമിതവേഗത ചോദ്യം ചെയ്തു; കുന്നംകുളം സ്റ്റാൻഡിൽ യാത്രക്കാരനെ മർദ്ദിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ കുന്നംകുളം: സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടർന്ന് യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി പെരുവല്ലൂർ സ്വദേശി 38 വയസ്സുള്ള അനൂപിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോർക്കുളം സ്വദേശി കണ്ണാത്തു പറമ്പിൽ വീട്ടിൽ അയ്യൻ കുട്ടിയുടെ മകൻ 54 വയസ്സുള്ള ഗോപിക്കാണ് മർദ്ദനമേറ്റത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ രാവ…
കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്താ മൂന്നു പ്രതികൾ അറസ്റ്റിൽ. കേച്ചേരി: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്ത സംഭവത്തിൽ മൂന്ന് പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ പുത്തൂർ സ്വദേശി 29 വയസ്സുള്ള ദിഷ്ണു ദേവൻ, സഹോദരൻ 27 വയസ്സുള്ള മനു, കേച്ചേരി എരനല്ലൂർ സ്വദേശി 32 വയസ്സുള്ള അർജുൻ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചു…
ബിജെപി തോളൂർ ഇനി യുവത്വത്തിന്റെ കൈകളിൽ ഭദ്രം തോളൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി ക്ക് ഒരു സീറ്റ് കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് ബിജെപി പ്രവർത്തകർ എല്ലാവരും... ഇത്തവണ എല്ലാ പാർട്ടികളും ഉറ്റുനോക്കിയിരുന്നത് ബിജെപി യെ ആയിരുന്നു, എന്തെന്നാൽ ഇതുവരെ ചെയാത്ത തരത്തിൽ ഉള്ള പ്ലാനുകളായിരുന്നു പ്രസിഡന്റ് സിമിൽ. കെ എസ് , ജനറൽ സെക്രട്ടറി രാഹുൽ. എ എസ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീരാഗ്.കെ എസ് എന്നിവരുടെ നേതൃത്വത്തിൽ കാഴ്ചവെച്ചത്.... ഒരു സീറ്റ് പോലും കിട്ടില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ താമര വിരിയിച്ച് കാണിച്ചു കൊടു…
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വിയ്യൂർ ഏരിയ പാടൂക്കാട് യൂണിറ്റ് കൺവെൻഷൻ സംഘടനാ കരുത്തിന്റെ പ്രതീകമായി. എകെടിഎ സംസ്ഥാന കമ്മിറ്റി അംഗം അമ്മിണി കുമാരൻ ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളുടെ റിട്ടയർമെൻ്റ് തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കൺവെൻഷൻ തയ്യൽ തൊഴിലാളികളായ സഹോദരിമാരുടെ പ്രസവാനുകൂല്യം ഒറ്റത്തവണയായി നൽകണമെന്ന് സർക്കാരിനോട് കൺവെൻഷനിലൂടെ ആവശ്യപ്പെട്ടു. വിയ്യൂർ വായനശാല ഹാളിൽ നടന്ന കൺവെൻഷനിൽ യൂണിറ്റ് പ്രസിഡണ്ട് കെ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ ഷൈബി ഡെയ്സൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏ…
നെഞ്ചുരോഗാശുപത്രി എച്ച്ഡിഎസ് ജീവനക്കാർക്ക് പരിഷ്കരണം നടപ്പിലാക്കുക . കെ എൻ നാരായണൻ ............................................................. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി എച്ച് ഡി എസ് ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് കെ എൻ നാരായണൻ. മൂന്നുവർഷത്തോളമായി ശമ്പളത്തിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ല. ആയതുകൊണ്ട് എത്രയും വേഗം ശമ്പള പരിഷ്കരണം നടപ്പിലാക്കണം. അതുപോലെ ജീവനക്കാർക്ക് കാഷ്വൽ ലീവും കോമ്പൻസേഷൻ ലീവും വർദ്ധിപ്പിക്കണം. തുടർച്ചയായി മൂന്ന് ദിവസം നൈറ്റ് ഡ്യൂട്ടി എടുക്കുന്ന ജീവനക്കാർക്ക്, വീക്കിലി ഓഫിനെ…
തോളൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം വിട്ടുകൊടുക്കാതെ നിലനിർത്തി. പറപ്പൂർ: തോളൂർ ഗ്രാമ പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയിൽ യുഡിഎഫ് 9 സീറ്റുകൾ നേടി. എൽ.ഡി.എഫ് 5 സീറ്റും എൻഡിഎ 1 സീറ്റും നേടി. കഴിഞ്ഞ തവണ 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് 8 സീറ്റും, എൽഡിഎഫ് 5 സീറ്റും ആണ് നേടിയിരുന്നത്. ഇത്തവണ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. തോളൂർ പഞ്ചായത്ത് കക്ഷിനില യുഡിഎഫ് : 9 എൽഡിഎഫ് : 5 എൻഡിഎ : 1 1 .ഷീല ശിവദാസന്‍ (എൽഡിഎഫ്) 2.ഇ പി ജോയി (യുഡിഎഫ്) 3.വിമിത രതീഷ് (എൽഡിഎഫ്) 4.ഐ എല്‍ ആനി ടീച്ചര്‍ (യുഡിഎഫ്) 5. ശ്രീകല കുഞ്ഞുണ്ണി(യുഡിഎഫ…
🌹💫അൾത്താരകളെ മനോഹരമാക്കാൻ💫🌹 🌹💫അകത്തളങ്ങൾ മനോഹരമാക്കാൻ💫🌹 🌹💫ആഘോഷങ്ങൾ സുന്ദരമാക്കാൻ💫🌹 ✅ ഡെക്കറേഷൻ ചെയ്ത മെഴുകുതിരിയും , വിവാഹത്തിന് വധുവിന് കയ്യിൽ കരുതുവാനുള്ള പൂക്കൂടയും, ആകർഷകമായ വിലയിൽ നിർമ്മിച്ചു നൽകുന്നു. ✅ പള്ളികളിലേക്ക് മധുബഹയിൽ വിരിക്കുവാൻ ആവശ്യമായ ചിത്തോലയും മിതമായ നിരക്കിൽ നിർമ്മിച്ചുകൊടുക്കുന്നു. ✅ കുറുമാൽ M S J ( മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ) കോൺവെന്റ്. ✅ കൈപ്പറമ്പ് - തലക്കോട്ടുകര റോഡ് ഗാഗുൽത്താ ധ്യാനകേന്ദ്രത്തിന് സമീപം കുറുമാൽ. ✅ കൂടുതൽ വിവരങ്ങൾക്ക് ഫോൺ📱 75928 68767 🔻🔻🔻🔻🔻🔻