പറപ്പൂർ സെന്റ് ജോൺസ് സ്കൂളിൽ സ്റ്റേജ് ഉദ്ഘാടനവും ക്രിസ്തുമസ് ആഘോഷവും നടന്നു
പറപ്പൂർ:
സെന്റ് ജോൺസ് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും 'ജിംഗിൾ ബെൽസ് 2k25' ക്രിസ്തുമസ് ആഘോഷവും നടന്നു. സ്കൂൾ മാനേജർ വെരി റവ. ഫാ. സെബി പുത്തൂർ സ്റ്റേജ് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി വർണ്ണാഭമായ 'മിനി ബോൺ നതാലെ' റാലിയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഹെഡ്മിസ്ട്രസ് ലീന ഇ.ജെ.സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ ജോഷി വി.കെ., എംപിടിഎ പ്രസിഡന്റ് ശ്രീമതി.മെറ്റി ജോൺസൺ, ചർച്ച് ട്രസ്റ്റിമാർ എന്നിവർ പങ്കെടുത്തു. പിടി എ, എം പി ടി എ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ക്രിസ്റ്റി ടീച്ചർ നന്ദി രേഖപ്പെടുത്തി.


