അമലയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശി മരിച്ചു


അമലയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശി മരിച്ചു

അമല റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശിയായ യുവാവ് മരിച്ചു. എളവള്ളി തൈക്കാടന്‍ ഡൊമിനി ( ഡേവിസ്) മകന്‍ ടോജോ (45) യാണ് അമല ആശുപത്രിയില്‍വെച്ച് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്. 


കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് ടോജോ സഞ്ചരിച്ച ബൈക്കും റോഡ് മുറിച്ച് കടക്കുകയായരുന്ന തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തരുമായി ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് എളവള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടക്കും. ഭാര്യ: നിഷ ( അധ്യാപിക - ആമ്പക്കാട് സെന്റ് മേരീസ് സ്‌കൂള്‍). മകന്‍: ഡേവിഡ് ജോണ്‍. അമ്മ: ജോളി.