ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വിയ്യൂർ ഏരിയ പാടൂക്കാട് യൂണിറ്റ് കൺവെൻഷൻ സംഘടനാ കരുത്തിന്റെ പ്രതീകമായി

 ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വിയ്യൂർ ഏരിയ പാടൂക്കാട് യൂണിറ്റ് കൺവെൻഷൻ സംഘടനാ കരുത്തിന്റെ പ്രതീകമായി. എകെടിഎ സംസ്ഥാന കമ്മിറ്റി അംഗം അമ്മിണി കുമാരൻ ഉദ്ഘാടനം ചെയ്തു. 


തയ്യൽ തൊഴിലാളികളുടെ റിട്ടയർമെൻ്റ് തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കൺവെൻഷൻ തയ്യൽ തൊഴിലാളികളായ സഹോദരിമാരുടെ പ്രസവാനുകൂല്യം ഒറ്റത്തവണയായി നൽകണമെന്ന് സർക്കാരിനോട് കൺവെൻഷനിലൂടെ ആവശ്യപ്പെട്ടു. വിയ്യൂർ വായനശാല ഹാളിൽ നടന്ന കൺവെൻഷനിൽ യൂണിറ്റ് പ്രസിഡണ്ട് കെ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ ഷൈബി ഡെയ്സൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.  ഏരിയ പ്രസിഡണ്ട് പിടി ജോർജ്, യൂണിറ്റ് സെക്രട്ടറി ഓമന മോഹൻ, ട്രഷറർ സ്മിത ഇഗ്നേഷ്യസ്, വിസ്മയ, ജാസ്മിൻ, മിനി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

🔻🔻🔻🔻🔻🔻🔻🔻🔻