വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം

 വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം  വേലൂർ ആർഎസ്എസ് ആർ വി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.

    ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ സ്വാഗതം നേർന്നു. വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ വരുന്ന വേലൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, മൊമെന്റോ നൽകുകയും ചെയ്തു. 25 വർഷം മാധ്യമ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള റഷീദ് എരുമപ്പെട്ടിയെ പൊതുവേദിയിൽ ആദരിച്ചു.

 സെക്രട്ടറി കണക്കുകൾ വായിക്കുകയും, പൊതുയോഗത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.. ഡയറക്ടർ ബോർഡ് അംഗങ്ങൾ സഹകാരികൾ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു. സണ്ണി വടക്കൻ നന്ദി പറഞ്ഞു.