കൈപ്പറമ്പ് കാവ് ക്ഷേത്രം നവീകരണ കലശത്തിന്റെ സമാരംഭത്തോടനുബന്ധിച്ച് നടത്തിയ ധനസമാഹരണ യജ്ഞം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട് ആദ്യ സംഭാവന സമർപ്പിച്ചു. നവീകരണ കലശ സമിതി കൺവീനർ പ്രകാശ് മണ്ണൂർ, ക്ഷേത്രം പ്രസിഡന്റ് സന്തോഷ് എം.കെ., മാതൃസംഘം സെക്രട്ടറി രഞ്ജുള, കലശ സമിതി ഫിനാൻസ് കൺവീനർ വിജീഷ് എം.ആർ. എന്നിവർ നേതൃത്വം നൽകി.
