മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായ രോഗിയുടെ മൃതദേഹം അവണൂരിൽ തോട്ടിൽ കണ്ടെത്തി .

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായ രോഗിയുടെ മൃതദേഹം അവണൂരിൽ തോട്ടിൽ കണ്ടെത്തി . 



 അഞ്ചേരിക്കാവ് വടക്കൂട്ട് മനയിൽ ശ്രീലകത്ത് വിനോദ് വർമ്മയുടെ മകൻ വിഷ്ണു വർമ്മ( 21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.തിങ്കളാഴ്ച്ച മുതൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന വിഷ്ണുവർമ്മയെ . വ്യാഴാഴ്ചയായിരുന്നു വാർഡിൽ നിന്നും മെഡിസിൻ ഒ.പി യിൽ അച്ഛനോടൊപ്പം കൺസൾട്ടേഷന് പോയ ശേഷം കാണാതായത്. വൈകീട്ട്  വരെ ആശുപത്രിയിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. .വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

അമ്മ : അമ്പിളി യു വർമ.സഹോദരി - പാർവതി വർമ.

സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ