നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചിട്ടുള്ള കലാ -സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശ്സ്ത സിനിമ ഗാനരചയിതവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.
ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ തിരുവില്വമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷ്ണർ കെ. എൻ ദീപേഷ്, മുൻ ദേവസ്വം ഓഫീസറും റവന്യൂ ഇൻസ്പെക്ടറുമായ പി. ബി ബിജു, റവന്യു ഇൻസ്പെക്ടർ എ. രജനി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് അഡ്വ. ബിനു ചന്ദ്രൻ, സെക്രട്ടറി. ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു.
ദേവസ്വം ഓഫീസർ ശ്രീരാജ് നന്ദി പറഞ്ഞു.തുടർന്ന് പ്രശ്സ്ത പിണണി ഗായകൻ അനൂപ്ശങ്കർ നയിച്ച ഭക്തിഗാന മേള നടന്നു.
