കേരള സ്റ്റേയ്റ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോളൂര് യൂണിറ്റിന്റെ കുടുംബ സംഗമം പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് പി.എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോ. സെക്രട്ടറി കെ.എ. കൊച്ചു മാത്തു മുഖ്യ പ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡണ്ട് സെബാസ്റ്റ്യൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി പി ജോസഫ് മാസ്റ്റർ ,ട്രഷറർ വി.ആർ. ജോസ്, കുണ്ടുകുളം ബാബു മാസ്റ്റർ . സേതമാധവൻ എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു.
പേ റിവിഷൻ, ഡി.എ.കുടിശികകൾ എത്രയും വേഗം പെൻഷൻകാർക്ക് കൊടുക്കുവാൻ നടപടി സ്വീകരിക്കുക. മെഡി സെപ് പുതുക്കുമ്പോൾ കേരളത്തിലെ ഏതെല്ലാം ആശുപത്രികളിൽ ഏതെല്ലാം സേവനങ്ങൾ ലഭിക്കുമെന്ന് പ്രസ്തുത ആശുപത്രികളിൽ എഴുതി പ്രദർശിപ്പിക്കുക, ചികിൽസ ചില വിലേക്ക് മുൻപ് പണം അടക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കുക, താല്പര്യമില്ലാത്തവരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, എത്രയും വേഗം പെൻഷൻ നടപടി സ്വീകരിക്കുക, എന്നി ആവശ്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുവാൻ യോഗം തീരുമാനം എടുത്തു. ജില്ലാ സമ്മേളനം 2026 മാർച്ച് 25, 26 തിയ്യതികളിൽ പറപ്പൂർ മാർ ജോസഫ് കുണ്ടുകുളം ഹാളിൽ നടക്കുമെന്നും അത് വിജയിപ്പിക്കണമെന്ന് ഭാരവാഹികളോട് യോഗം ആവശ്യപ്പെടുകയും ചെയ്തു.
സെബാസ്റ്റ്യൻ
