ചൊവ്വന്നൂർ സ്വദേശിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുതിരംപ്പറമ്പത്ത് വീട്ടിൽ 46 വയസ്സുള്ള സുജിതയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഏഴുമണിയോടെ വീട്ടുപറമ്പിലെ കിണറ്റിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കിണറ്റിൽ നിന്നും പുറത്തെടുത്ത് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ രവീന്ദ്രൻ, ഫയർ ആൻഡ് റെസ്ക‌് ഓഫീസർമാരായ ഗോഡ്‌സൺ, മുഹമ്മദ് ശരീഫ്, മധു പ്രസാദ്, സനൽ എന്നിവർ അടങ്ങിയ സംഘമാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
