തൊഴിലുറപ്പ് ബാധ്യത - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. സുന്ദരൻ കുന്നത്തുള്ളി
തിരൂർ :
രാജ്യത്തെ തൊഴിയൂറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിന്റെ നിയമ നിർമ്മാണത്തെ തുടർന്ന്, സംസ്ഥാനം വഹിക്കേണ്ട അധിക ബാധ്യത ഗ്രാമപഞ്ചായത്തുകളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് സുന്ദരൻ കുന്നത്തുള്ളി. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാതെ, വർദ്ധിപ്പിച്ച തൊഴിൽ ദിനങ്ങൾ അനുവദിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഐഎൻടിയുസി ക്ക് നിർണായക പങ്ക് വഹിക്കാൻ ഉണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഐഎൻടിയുസി വടക്കാഞ്ചേരി റീജിനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിജയിച്ച ഐഎൻടിയുസി ജനപ്രതിനിധികൾക്ക് ആദരമർപ്പിച്ച് തിരൂർ ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. റീജിനൽ കമ്മിറ്റി പ്രസിഡന്റ് സി കെ ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി എ ടി ജോസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണൻ, എം ആർ രവീന്ദ്രൻ, അഡ്വക്കേറ്റ് സി ആർ ജയ്സൺ, ഐ ആർമണികണ്ഠൻ, സിന്ധു സുബ്രഹ്മണ്യൻ, സന്തോഷ് കോലഴി, താരാഭായ് പി തുടങ്ങിയവർ സംസാരിച്ചു.
