നെഞ്ചുരോഗാശുപത്രി എച്ച്ഡിഎസ് ജീവനക്കാർക്ക് പരിഷ്കരണം നടപ്പിലാക്കുക. കെ എൻ നാരായണൻ


നെഞ്ചുരോഗാശുപത്രി എച്ച്ഡിഎസ് ജീവനക്കാർക്ക് പരിഷ്കരണം നടപ്പിലാക്കുക.

കെ എൻ നാരായണൻ

.............................................................

        തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി എച്ച് ഡി എസ് ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് കെ എൻ നാരായണൻ.


   മൂന്നുവർഷത്തോളമായി ശമ്പളത്തിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ല. ആയതുകൊണ്ട് എത്രയും വേഗം ശമ്പള പരിഷ്കരണം നടപ്പിലാക്കണം. അതുപോലെ ജീവനക്കാർക്ക് കാഷ്വൽ  ലീവും കോമ്പൻസേഷൻ ലീവും വർദ്ധിപ്പിക്കണം. തുടർച്ചയായി മൂന്ന് ദിവസം നൈറ്റ് ഡ്യൂട്ടി എടുക്കുന്ന ജീവനക്കാർക്ക്, വീക്കിലി ഓഫിനെ ബാധിക്കാത്ത രീതിയിൽ നൈറ്റ് ഓഫ് അനുവദിക്കുവാനും അധികാരികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച് ഡി എസ് എംപ്ലോയീസ് കോൺഗ്രസ്- ഐ എൻ ടി യൂ സി നേതൃയോഗം മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂണിയൻ പ്രസിഡണ്ടും ഐ എൻ ടി യു സി തൃശൂർ ജില്ല വൈസ് പ്രസിഡണ്ടുമായ അദ്ദേഹം.

     യൂണിയൻ വൈസ് പ്രസിഡന്റ് ഡി ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി സി ഡി വത്സ, കെ രോഹിണി, സ്വപ്ന വി സി, നീന ജോസ്, കെ ജി ജിനീഷ്,കെ രജിത ഷീജ ടി എൻ തുടങ്ങിയവർ സംസാരിച്ചു