കടങ്ങോട് : ഒരേ മാസം ഡോക്ടറേറ്റ് നേടിയ തെക്കേമഠം ദേവസ്വം മാനേജർ വടക്കുമ്പാട്ട് നാരായണൻ നമ്പൂ തിരിപ്പാടിനെയും അദ്ദേഹത്തിന്റെ മകൻ പാലക്കാട് എൻ.എസ്. എസ്. കോളേജ് അസി. പ്രൊഫ. വി.എൻ. കൃഷ്ണചന്ദ്രനെയും കടങ്ങോട് കൈക്കുളങ്ങര ക്ഷേ ത്രസമിതി ആദരിച്ചു . ക്ഷേത്രാ ങ്കണത്തിൽ നടന്ന പരിപാടിയിൽ ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പി.ടി.സുരേന്ദ്രന്റെ അധൃക്ഷതയിൽ തന്ത്രി വടക്കേടത്ത് നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ജോ.സെക്രട്ടറി ധനഞ്ജയൻ, പഞ്ചായത്തംഗങ്ങളാ സുഭാഷ്, അഭിലാഷ്, തെക്കേമഠം ദേവസ്വം ലെയ്സൺ ഓഫ…
പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് രാഷ്ട്രപതിയുമായി സംവദിക്കാനുള്ള അപൂർവ അവസരം ലഭിച്ചു. പുറനാട്ടുകര : ദില്ലിയിലെ രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി, കേരളത്തിൽ നിന്നുള്ള അഞ്ച് വിദ്യാർത്ഥികൾക്കു ഭാരതത്തിന്റെ ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അപൂർവ അവസരം ലഭിച്ചത്. തൃശൂരിലെ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള നൈനിക, ആംബൽ, ശ്രവ്യ, ദ്രുപത്, ജ്വാല എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച 5 പേർ. കൂടാതെ അധ്യാപികമാരായ ലിസി മൂക്കൻ, രേഖ എന്നിവരും ഉണ്ടായിരുന്നു. രക്ഷാബ…
ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു ചാവക്കാട് നഗര മധ്യത്തില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ചാവക്കാട് മണത്തല സ്വദേശി പോക്കാകില്ലത് ഇല്യാസ് (44)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍
പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടി. അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടി. യുവാവിന് വേണ്ടി കനോലികനാലിൽ തിരച്ചിൽ ആരംഭിച്ചു. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരൻ മകൻ പ്രഭുലാൽ (29) ആണ് ഇന്ന് പുലർച്ചെ പുഴയിൽ ചാടിയത്. സംഭവമറിഞ്ഞ് വലപ്പാട് ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തൃശൂരിൽ നിന്നും എത്തിയ സ്ബ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്..
കാഞ്ഞാണി : പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ ആദർശ് (20)നെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രെവേശിപ്പിച്ചു. രാത്രി 12 30 നായിരുന്നു അപകടം മാതാവ് : ബിന്ദു. സഹോദരി:നവ്യ.
കുറ്റൂർ : കുറ്റൂർ ഗവ:ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ജീവദ്യുതി - പോൾ ബ്ലഡ് രക്തദാനക്യാമ്പ് തൃശ്ശൂർ ഗവ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു . പിടിഎ പ്രസിഡന്റ് രജീഷ് എൻ.ആർ രക്തദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. 102 പേർ രജിസ്റ്റർ ചെയ്യുകയും 71 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ പി.എ ലോനപ്പൻ, പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത് ഡി ചിറ്റിലപ്പിള്ളി, അധ്യാപകർ, അനധ്യാപകർ,പൂർവ്വ വിദ്യാർഥികൾ, പിടിഎ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
സ്കൂൾ ഹെൽത്ത് പ്രൊജക്റ്റ് "ദിശ" സംഘടിപ്പിച്ചു. മുണ്ടൂർ : തൃശൂർ ഗവ. നഴ്സിംഗ് കോളേജിലെ നാലാം വർഷ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ജി.ഡബ്ല്യു. എൽ. പി. സ്കൂൾ ,അഞ്ഞൂർ , മുണ്ടൂരിൽ വച്ച് സ്കൂൾ ഹെൽത്ത് പ്രൊജക്റ്റ് "ദിശ" സംഘടിപ്പിച്ചു. വ്യക്തിശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യസംരക്ഷണം എന്നിവയെ ആസ്പദമാക്കി അരോഗ്യപ്രദർശനമേളയും ആരോഗ്യ ബോധവത്കരണ ക്ലാസ്സും ആരോഗ്യപരിശോധനയും നടത്തി. ചടങ്ങിൽ ഫ്ലോറ മാത്യൂ വടക്കൂട്ട് , (പ്രധാനാധ്യാപിക, ജി. ഡബ്ല്യു. എൽ. പി. സ്കൂൾ ) അധ്യക്ഷത വഹിച്ചു. പ്രൊഫ. ജിജി ജോൺ ( പ്രിൻസിപ്പാൽ ഇൻ ചാ…
പേരാമംഗലം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലശേരി മധുക്കര ദേശം പുന്നംപറമ്പത്ത് വീട്ടിൽ ജിഷ്ണുവിനെ (24) ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തലക്കോട്ടുക്കര സബ് സെന്റർ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. കേച്ചേരി : ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖലയിൽ സമഗ്രമായ വികസനം ലക്ഷ്യമിട്ടുകൊണ്ട് സാന്ത്വന പരിചരണം, ജീവിതശൈലി രോഗപ്രതിരോധ ക്യാമ്പുകൾ, ഡയാലിസിസ് രോഗികൾക്കുള്ള പ്രതിമാസ സഹായം, കാൻസർ പ്രതിരോധ പരിപാടികൾ,ആശുപത്രികളിൽ ആവശ്യം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തൽ തുടങ്ങി വിവിധ പദ്ധതികൾക്കായി ഈ വർഷം ഒരു കോടി രൂപ യിൽ അധികം ചൂണ്ടൽ പഞ്ചായത്തും, ജില്ലാപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ചെലവഴിക്കുന്നുണ്ട്. ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച…
കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊലപ്പെടുത്തി; ഒറീസ സ്വദേശി അറസ്റ്റിൽ കുന്നംകുളം: ബൈജു റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഒഡീഷാ സ്വദേശി 33 വയസ്സുള്ള പത്മനാഭ ഗൗഡയാണ് മരിച്ചത്. സംഭവത്തിൽ പ്രതി ഒഡീഷാ സ്വദേശി 29 വയസ്സുള്ള ഭക്താറാം ഗൗഡയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി 9 മണിയോടെയായിരുന്നു കേസിനസ്പദമായ സംഭവം. കുന്നംകുളം ബൈജു റോഡിലെ വാടകകോട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും ഒറീസയിൽ ഒരേ ഗ്രാമത്തിൽ ഉള്ളവരാണ്. മരിച്ച പത്മനാഭഗൗഡ ആഗസ്റ്റ…
യുവതി പനി ബാധിച്ച് മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയിൽ താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ ത്രിവേണി ബാബുവിൻ്റെ മകൾ ഐശ്വര്യ (25) ആണ് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.അമ്മ : സംഗീത, സഹോദരി: നവമി . സംസ്കാരം (23-08-2024 ) വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് .
❗അതിദരിദ്ര കുടുംബങ്ങൾക്ക് സഹായവുമായി അസ്സീസി സ്കൂൾ വിദ്യാർത്ഥികൾ❗ തലക്കോട്ടുകര അസ്സീസി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ നിത്യ ഉപയോഗ സാധനങ്ങൾ ശേഖരിച്ച് അതിദരിദ്ര കുടുംബങ്ങൾക്ക് നൽകി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ പത്തു കുടുംബങ്ങൾക്കാണ് മുൻ കളക്ടർ കൃഷ്ണതേജയുടെ " ടുഗെതർ ഫോർ തൃശ്ശൂർ " എന്ന പദ്ധതിയിലൂടെ സഹായമെത്തിച്ചത്. ചൂണ്ടൽ പഞ്ചായത്തിന്റെ സാന്നിധ്യത്തിൽ നടത്തിവരുന്ന പദ്ധതിക്ക് സ്റ്റാഫ് അംഗങ്ങളായ കെ ടി ജോഷി, റോസ്മണി , ജോർജ് എന്നിവർ നേതൃത്വം നൽകി.
മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ വിദ്യാർഥികളുടെ വർണ്ണോത്സവം മുണ്ടൂർ : നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ 22 മത് ആർട്സ് ഡേ നടത്തി. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ഫാ. റോജർ വാഴപ്പിള്ളി ഒ എഫ് എം കപൂച്ചിൻ പരിപാടി ഉദ്ഘാടനം ചെയ്യ്തു. ഇന്നത്തെ സമൂഹത്തിലെ കലയുടെ പ്രാധാന്യത്തെ കുറിച്ചും നമ്മൾ നോക്കിക്കാണുന്ന പ്രപഞ്ചം മുഴുവൻ കലയാണെന്നും പറഞ്ഞുകൊണ്ട് അമ്മ എന്ന കവിത മനോഹരമായ ആലപിച്ച് ഫാ. റോജർ വാഴപ്പിള്ളി കുട്ടികളുടെ മനം കവർന്നു. നാല് വേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറി. സിസ്റ്റർ ആൻസി പോൾ എസ് എച്ച് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ …
⭕ അപകടം വിതച്ച് തെരുവുനായ്ക്കൾ ⭕ കൈപ്പറമ്പ് : പോന്നോർ ശിവനടയ്ക്ക് സമീപം ബൈക്കിന് കുറുകെ നായ ചാടി വീണ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് 8:30 ഓടെ ആണ് സംഭവം. പരിക്ക് പറ്റിയ എങ്ങണ്ടിയൂർ സ്വദേശികളായ മേലേടത്ത് വീട്ടിൽ മണിലാൽ (63) ഹരിദാസ് (63) എന്നിവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ്ക്കൾ മൂലമുള്ള അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്.
ഐ എൻ ടി യു സി സെക്രട്ടേറിയറ്റ് മാർച്ചിലും, ധർണ്ണയിലും ആയിരങ്ങൾ അണിനിരന്നു. പ്രതിപക്ഷനേതാവ് വി ഡി. സതീശൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ അദ്ദ്യക്ഷനായി .തൃശൂർ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ കുന്നത്തുള്ളി , വൈസ്പ്രസിഡന്റ് മാരായ ആന്റണികുറ്റൂകാരൻ ജോൺസൻ ആവോക്കാരൻ, മേരിജോളി, കെ. എൻ.നാരായണൻ,ട്രഷറർ കെ. ജയകുമാർ, ജനറൽ സെക്രട്ടറിമാരായ എ. റ്റി. ജോസ് വി. എ ഷംസുദീൻ,സെക്രട്ടറി എ പി. രാമകൃഷ്ണൻ,ജോൺസൻ അരിമ്പൂർ, ജിജോ അഗസ്റ്റിൻ ജോയ്സി ജോസ് പ്രസന്ന ശിവദാസൻ ബ്ലോക്ക് പ്രസിഡന്റ് മാരായ തോമസ്മണ്ടി,(ചാലകുടി )മോഹൻ നടോടി(ത്രിശൂർ) സി.കെ…
പെൺകുട്ടിയെ കണ്ടെത്തി _കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ 13 വയസ്സുകാരിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണത്തുനിന്ന്. ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. അസം സ്വദേശിനി നേരത്തെ ചെന്നൈയിലെത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. കന്യാകുമാരിയിൽ നിന്നാണ് കുട്ടി ചെന്നൈയിലെത്തിയത്. തുടർന്നായിരുന്നു അടുത്ത യാത്ര. ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈ…
കുന്നംകുളത്ത് മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം. 4 പേർ പിടിയിൽ. കുന്നംകുളം നഗരത്തിൽ മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം. നാല് പേർ പിടിയിൽ. ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നിർദ്ദേശ പ്രകാരം കുന്നംകുളം പോലീസാണ് സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തിയത്. തുടർന്ന് സ്ഥാപന നടത്തിപ്പുകാരുൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു
കോഴിക്കടയിൽ നിന്ന് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. വേലൂർ : വേലൂർ പഞ്ചായത്ത് പോസ്റ്റ് ഓഫീസ് സെന്ററിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിന്ന് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. എരുമപ്പെട്ടി എസ് ഐ മഹേഷ്, സി പി ഒ മാരായ അജി പനയ്ക്കൽ ,സഗുണൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്. ഇറച്ചി കടയുടെ മറവിലാണ് സ്കൂൾ പരിസരത്ത് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. 10 പ്രാവശ്യത്തിലേറെയായി ഈ കുറ്റത്തിന് താക്കീത് നൽകിയിട്ടും വീണ്ടും ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിനാൽ ആണ് വേലൂർ സ്വദേശിയായ വടുതല രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൂരക്കാട്ടുകര പാടത്തുനിന്നും ഗ്രഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പേരാമംഗലം: പൊറനാട്ടുകര സ്വദേശി ചവറാട്ടിൽ വീട്ടിൽ സുരേഷ് ( സുരേന്ദ്രൻ 54 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി ചൂരക്കാട്ടുകര പടവിലെ മോട്ടോർ ഓപ്പറേറ്റർ ആയി ജോലി ചെയ്തിരുന്നു. വൈകുന്നേരങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന പതിവുള്ള സുരേന്ദ്രൻ ഏറെ വൈകിയാണ് വീട്ടിൽ തിരിച്ചെത്താറുള്ളത്. ചൊവ്വാഴ്ച വൈകിട്ട് പോയ സുരേന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാടത്ത് മരിച്ച നിലയിൽ കിടക്കുന്നത് പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. പേരമംഗലം പോലീസും തൃശ്ശൂ…
⭕കെ എസ് ഇ ബി അധികൃതരുടെ ശ്രദ്ധയ്ക്ക്⭕ വൈദ്യുതി തൂണുകളിൽ ചെടികളും വള്ളികളും പടർന്ന് അപകട ഭീഷണിയിൽ വേലൂർ : തയ്യൂർ - എടക്കുന്നി വഴിയിൽ തയ്യൂർ ഹൈസ്കൂൾ റേഡിലേയ്ക്ക് തിരിയുന്ന ജoഗ്ഷനിൽ റോഡ് സൈഡിൽ നിൽക്കുന്ന കെ എസ് ഇ ബി മെയിൻ ലൈൻ ഉള്ള വൈദ്യുതി തൂണിൽ ചെടികളും വള്ളികളും പടർന്നു കയറി. വൈദ്യുതി ലീക്ക് ചെയ്യുന്നു - നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന ഈ റോഡിലെ അപകടം ഒഴിവാക്കാൻ അതികൃതർ എത്രയും പെട്ടെന്ന് ഇടപെടുക.
പത്രകട്ടിങ് , പത്രങ്ങളിൽ നൽകുവാനുള്ള വാർത്തകളും ചരമങ്ങളും താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യുക 👇 9349748665 20/08/2024 ദീപിക
തൃശൂർ : ഭാരതം എൻ്റെ നാടാണ് എന്ന ചിന്തയും ഇന്ത്യയിലെ എല്ലാ ജനതകളും ഒറ്റക്കെട്ടായ് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാണ് എന്ന കടമ പങ്കുവെച്ചു കൊണ്ടും & ജാതി - മത - വർഗ്ഗ - വർണ്ണ ചിന്തകളിൽ നാനാത്വത്തിൽ ഏകത്വം എന്ന ദാർശനികത ഉയർത്തി പിടിച്ചു കൊണ്ട് തൃശൂർ അതിരൂപത സീനിയർ സി.എൽസി സൗഹൃദ ഭാരതം ഒരുക്കി പ്രതിജ്ഞയെടുത്തു അതിരൂപതയിലെ ആറ്റത്ര സീനിയർ സി.എൽ.സി യൂണിറ്റിൽ വെച്ച് തൃശൂർ അതിരൂപത ചാൻസലർ റവ.ഫാ. ഡൊമിനിക് തലക്കോടൻ ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സീനിയർ സി.എൽ.സി പ്രസിഡൻ്റ് വിനേഷ്. ജെ. കോളേങ്ങാടൻ അദ്ധ്യക്ഷതവഹിച്ചു. അതിരൂപത വൈ. പ്രസിഡൻ്റ് ജെയ്സൻ. ഏ.…
അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി സമാപനസമ്മേളനം അഡീഷണല്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ജോതിസ് മോഹന്‍ ഐആര്‍എസ് ഉദ്ഘാടനം ചെയ്തു. കല്ല്യാണ്‍ സില്‍ക്സ് ചെയര്മാന് പട്ടാഭിരാമന് ആബാ സൊസൈറ്റിക്ക് നല്കുന്ന ആംബുലന്‍സ് ലാബിന്റെ താക്കോല്‍ദാനം നടത്തി.ആബാ സില്‍വര്‍ ജൂബിലി സോവനീർ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ പ്രകാശിപ്പിച്ചുദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ജോസ് നന്തിക്കര അധ്യക്ഷയായി.അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍, ആബാ ചെയര്മാന് ഫാ.ജൂലിയസ് അറയ്ക്കല്‍,മോഡറേറ്റര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍,പ്രസിഡന്റ…
കുന്നംകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരം. കുന്നംകുളം തെക്കേ അങ്ങാടി അമ്പലം പള്ളിക്ക് സമീപത്താണ് അപകടം നടന്നത് . അപകടത്തില്‍ പരിക്കേറ്റ തെക്കേ അങ്ങാടി സ്വദേശി വലപ്പാക്കത്ത് വീട്ടില്‍ പോള്‍സണ്‍, ചമ്മന്നൂര്‍ കുന്നത്ത് വളപ്പില്‍ വീട്ടില്‍ 21 വയസ്സുള്ള ആഷിക്ക്, ചമ്മന്നൂര്‍ കുന്നനായില് വീട്ടില്‍ 21 വയസ്സുള്ള ഫായിസ് എന്നിവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണശ്രമം ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണശ്രമം. നടപ്പുരയിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തി തുറക്കാനാണ് ശ്രമം നടത്തിയത്. ഭണ്ഡാരങ്ങളുടെ പുറത്തെ പൂട്ട് തകര്‍ത്തെങ്കിലും അകത്തുള്ള പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്കി